
ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടിയിൽ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട് നിലകൊള്ളുന്ന രാജ്യമാണ് ഉത്തരകൊറിയ. അസാധാരണമായ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന ഈ രാജ്യത്തിന്റെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുന്നത് സ്വന്തം ജനങ്ങളെ അടിച്ചമർത്തിയ കിം ജോങ് ഉൻ എന്ന ഏകാധിപതിയെ കുറിച്ചാകും. പൗരന്മാരുടെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു, വിദേശ മാധ്യമങ്ങളെ നിരോധിച്ച തീവ്ര ഏകാധിപത്യ രാജ്യമാണ് ഉത്തരകൊറിയ. ഈ രാജ്യത്ത് ശെരിക്കും ഒന്ന് ശ്വാസം വിടണമെങ്കിൽ പോലും ഏകാധിപതിയുടെ അനുമതി കൂടിയേ തീരൂ. അങ്ങനെയുള്ള രാജ്യത്ത് കുറ്റകൃത്യങ്ങൾ നന്നേ കുറവായിരിക്കും എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഈ ധാരണകളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് ഉത്തരകൊറിയയെ നടുക്കിയ ഒരു സീരിയൽ കില്ലാറുണ്ടായിരുന്നു. ഓരോ പൗരന്റെയും ദൈനംദിന ജീവിതം പോലും നിയന്ത്രിച്ചിരുന്ന രാജ്യത്തെ നടുക്കിയ പാർക്ക് മ്യുങ്-സിക് (Park Myung-sik) എന്ന കൊലപാതകിയുടെ കഥ.
1951 ൽ ഉത്തരകൊറിയയുടെ തുറമുഖ നഗരമായ സിൻപോയിൽ ജനിച്ച പാർക്ക് ഒരു സാധാരണ ഫാക്ടറി തൊഴിലാളിയായിരുന്നു. സഹപ്രവർത്തകരെ സംബന്ധിച്ചടുത്തോളം അധികം ആരോടും ഒന്നും മിണ്ടാത്ത പ്രകൃതമായിരുന്നു അയാളുടെത്ത്. എന്നാൽ, ശാന്ത സ്വഭാവത്തിന് ഉടമയായ പാർക്കിന്റെ ജീവിതം അകെ മാറ്റിമറിച്ചത് ഒരു രോഗമായിരുന്നു. ലിവർ സിറോസിസ് ബാധിച്ച പാർക്ക് ചികിത്സക്കായി പല ആശുപത്രികൾ കയറി ഇറങ്ങി, എന്നാൽ ഒരു ഫലവുമുണ്ടായില്ല. വേദന സഹിക്കാൻ കഴിയാതെ അയാൾ ഒടുവിൽ ഒരു കൈനോട്ടക്കാരന്റെ അടുത്ത് എത്തുന്നു. രാജ്യത്ത് മതപരമായ ആചാരങ്ങൾ നിരോധിച്ചിരിക്കുന്നതിനാൽ അതീവ രഹസ്യമായാണ് പാർക്ക് കൈനോട്ടക്കാരനെ കാണുവാൻ പോകുന്നത്. തന്റെ രോഗം എങ്ങനെ ഭേദമാക്കുവാൻ കഴിയും എന്നായിരുന്നു പാർക്കിന് അറിയേണ്ടത്. ലിവർ സിറോസിസ് ഭേദമാക്കാൻ കൈനോട്ടക്കാരനൻ ഒരു വഴി പറഞ്ഞു കൊടുക്കുന്നു. മനുഷ്യന്റെ കരൾ ഭക്ഷിച്ചാൽ രോഗം ഭേദമാകും എന്നായിരുന്നു കൈനോട്ടക്കാരൻ പറഞ്ഞത്. പാർക്ക് കൈനോട്ടക്കാരന്റെ വാക്കുകൾ കേട്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും തന്റെ മുന്നിൽ മറ്റൊരു വഴിയുമില്ല എന്ന് അയാൾ വിശ്വസിക്കുന്നു.
മരണഭയവും കൊലപാതകവും
ദിനംപ്രതി വഷളായ ആരോഗ്യനിലയും മരണഭയവും പാർക്കിനെ നന്നേ തളർത്തി. അതോടെ കൈനോട്ടക്കാരൻ പറഞ്ഞത് പോലെ തന്നെ അയാൾ മനുഷ്യനെ കൊന്ന് കരളുകൾ തിന്നാൻ തീരുമാനിക്കുന്നു. 1990 ഏപ്രിൽ മുതൽ ഒക്ടോബർ വരെ നീണ്ട ആറുമാസക്കാലമാണ് പാർക്ക് സിൻപോയിലും സമീപ പ്രദേശങ്ങളിലുമായി പന്ത്രണ്ടോളം ജീവനുകൾ കവർന്നത്. അയാളുടെ ഇരകളിൽ കൂടുതലും 14-നും 17-നും ഇടയിൽ പ്രായമുള്ള കൗമാരക്കാരായ വിദ്യാർത്ഥികളായിരുന്നു. നാട്ടിൻ പുറങ്ങളിലെ ഫാമുകളിൽ ജോലിക്ക് നിയോഗിക്കപ്പെട്ട ദരിദ്ര കുടുംബത്തിലെ കുട്ടികളെയായിരുന്നു അയാൾ പ്രധാനമായും ലക്ഷ്യമിട്ടത്.
രാത്രിയുടെ മറവിൽ പാർക്ക് തന്റെ ഇരയെ തേടിയിറങ്ങും. ഫാമിന്റെ പരിസരത്തായി ഒറ്റക്ക് കാണുന്ന കുട്ടികളെ പിന്നിൽ നിന്നും കുത്തി കൊലപ്പെടുത്തുന്നു. ഇരയ്ക്ക് ചുറ്റും മറ്റാരുമില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പാർക്ക് കൃത്യം നടത്തുന്നത്. ഒരു കൈ കൊണ്ടു ഇരയുടെ വായിൽ അമർത്തിയ ശേഷം, മറ്റേ കൈയിൽ കരുതിയ കത്തി ഇരയുടെ കൊണ്ട് ശരീരത്തിലേക്ക് ആഞ്ഞ് കുത്തുന്നു. പാർക്കിന്റെ ആക്രമണത്തെ ചെറുക്കൻ തക്ക ആരോഗ്യമോ ശക്തിയോ ഇരകൾ ഉണ്ടാകില്ല. തങ്ങൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയും മുന്നേ പാർക്കിന്റെ കത്തി അവരുടെ ജീവൻ അപഹരിച്ച കാണും. ഇരയെ കൊലപ്പെടുത്തിയ ശേഷം ശരീരം കിറിമുറിച്ച് കരൾ പുറത്തെടുക്കുന്നു. കൃത്യം നടത്തിയ ശേഷം ശവശരീരങ്ങൾ സംഭവ സ്ഥലത്ത് തന്നെ ഉപേക്ഷിച്ച അയാൾ കടന്നു കളയുന്നു. തുടർന്ന്, ഇരകളുടെ കരൾ വീട്ടിലെത്തിയ ശേഷം ഭക്ഷിക്കുന്നു.
ഒരിക്കൽ ഫാമിലെ ഡോർമിറ്ററിയിൽ ഉറങ്ങി കിടന്ന പതിനഞ്ചു വയസ്സുകാരിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുന്നു. ശരീരത്തിൽ ആഴത്തിലുള്ള മുറിവേറ്റ പെൺകുട്ടിയുടെ ബോധം നഷ്ടപ്പെട്ടതും, പാർക്ക് പെൺകുട്ടിയെ ആരും കാണാതെ ഡോർമിറ്ററിക്ക് പുറത്തേക്ക് കൊണ്ട് പോകുന്നു. പെട്ടന്നായിരുന്നു ഫാമിലെ നായകൾ കുരയ്ക്കാൻ തുടങ്ങിയത്, തന്നെ ആരെങ്കിലും കാണുമോയെന്ന് ഭയന്ന് പാർക്ക് കുട്ടിയെ ഫാമിൽ തന്നെ ഉപേക്ഷിച്ച് കടന്നു കളയുന്നു. നിർഭാഗ്യവശാൽ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളേറ്റ പെൺകുട്ടി തൊട്ടടുത്ത ദിവസം തന്നെ മരണപ്പെടുന്നു.
തുടർച്ചയായി നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കൗമാരക്കാരുടെ അതിക്രൂരമായി വികൃതമാക്കപ്പെട്ട ശവശരീരങ്ങൾ കണ്ടുകിട്ടിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നു. നാട്ടുകാരിൽ ചിലർ വിവരം പോലീസിനെ അറിയിക്കുന്നു, എന്നാൽ അന്വേഷണങ്ങൾ നടത്തിയിട്ടും കുറ്റവാളിയെ തിരിച്ചറിയാനോ പിടികൂടാനോ പോലീസിനെ കൊണ്ട് കഴിഞ്ഞില്ല. കൊല്ലപ്പെട്ട ഇരകളുടെ ശരീരത്തിൽ നിന്ന കരളുകൾ നീക്കം ചെയ്ത രീതിയും, കൊലപാതകങ്ങളിലെ സമാനതയും തിരിച്ചറിയാൻ പോലീസ് പരാജയപ്പെട്ടിരുന്നു. പ്രേതമാകും കൊലപാതകങ്ങൾക്ക് പിന്നിൽ എന്ന് പോലും പ്രചരിക്കുവാൻ തുടങ്ങി. എന്നാൽ നാട്ടുകാർക്ക് നല്ല ബോധ്യമുണ്ടായിരുന്നു ഇതൊരു മനുഷ്യന്റെ ചെയ്തികളാണ് എന്ന്. അതിനാൽ സിൻപോ നഗരത്തിൽ ആളുകൾ രാത്രി പുറത്തിറങ്ങാൻ ഭയന്നു. ഓരോ ദിവസം കടന്നു പോകുംതോറും ഇരകളുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു. ഇരുട്ടിന്റെ മറവിൽ പാർക്ക് കൊലപ്പെടുത്തിയത് 12 മനുഷ്യരെ. അതോടെ നാട്ടുകാരും ജാഗരൂകരായി.
1990 ഒക്ടോബറിൽ, പാർക്ക് തന്റെ പതിമൂന്നാമത്തെ ഇരയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെയാണ് പിടിയിലാവുന്നത്. ഫാമിൽ ജോലിക്ക് പോകുന്ന ഒരു വിദ്യാർത്ഥിയെ പാർക്ക് കൊലപ്പെടുത്താൻ ശ്രമിക്കുന്നു, എന്നാൽ വിദ്യാർത്ഥി ആക്രമണം ചെറുത്തതോടെ പാർക്ക് ഓടി രക്ഷപെടാൻ ശ്രമിക്കുന്നു. പക്ഷെ ഈ കാഴ്ച്ചകൾ കണ്ട നാട്ടുകാർ പാർക്കിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ അധികം വലിച്ചു നീട്ടാതെ അയാൾ നാളിതുവരെ ചെയ്തു കൂട്ടിയ എല്ലാ കുറ്റകൃത്യങ്ങളും തുറന്നു പറയുന്നു. പാർക്കിന്റെ കുറ്റസമ്മതത്തിന് തൊട്ടു പിന്നാലെ ആ കൈനോട്ടക്കാരനെയും അറസ്റ്റ് ചെയ്യുന്നു.
1991 ഒക്ടോബറിൽ സിൻപോയിലെ പീപ്പിൾസ് കോർട്ടിലാണ് പാർക്കിന്റെ വിചാരണ നടന്നത്. പാർക്ക് കുറ്റസമ്മതം നടത്തുകയും കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അതേ മാസം തന്നെ പാർക്കിനെ വെടിവെച്ചു കൊലപ്പെടുത്തി ശിക്ഷ നടപ്പാക്കി. പാർക്കിനെ കൊലപാതകത്തിലേക്ക് നയിച്ച കൈനോട്ടക്കാരന് 15 വർഷത്തെ തടവാണ് ശിക്ഷയായി ലഭിച്ചത്. 2006-ൽ ദക്ഷിണ കൊറിയൻ ഓൺലൈൻ പത്രമായ ഡെയ്‌ലി എൻകെയിലെ റിപ്പോർട്ടിലൂടെയാണ് പാർക്കിന്റെ ഈ കഥ പുറം ലോകം അറിയുന്നത്. ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ കാരണം, ഇത്തരം സംഭവങ്ങൾ വളരെ വേഗം ഒതുക്കിത്തീർക്കപ്പെടുകയാണ് പതിവ്, പാർക്കിന്റെ കേസും അതുപോലെ തന്നെയായിരുന്നു. പാർക്കിന്റെ ചിത്രമോ, കൂടുതൽ വിവരങ്ങളോ നാളിതുവരെ പുറത്തുവിട്ടിട്ടില്ല.
Summary: Park Myung-sik, a North Korean factory worker suffering from liver cirrhosis, believed a fortune teller who told him that eating human liver would cure his illness. Between April and October 1990, he brutally murdered at least 12 teenagers, cutting open their bodies and consuming their livers. His horrifying crimes shocked the secretive nation of North Korea, leading to his capture and execution in 1991.