പലസ്തീനി ചലച്ചിത്ര ഇതിഹാസം മുഹമ്മദ് ബക്രി അന്തരിച്ചു; വിടവാങ്ങിയത് പലസ്തീനി സാംസ്കാരിക പ്രതിരോധത്തിന്റെ മുഖം | Mohammad Bakri

40-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്
Mohammad Bakri
Updated on

നഹാരിയ: പലസ്തീനി ചലച്ചിത്ര ഇതിഹാസം മുഹമ്മദ് ബക്രി (72) അന്തരിച്ചു (Mohammad Bakri). ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് നഹാരിയയിലെ ഗലീലി മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു മുഹമ്മദ് ബക്രിയുടെ അന്ത്യം. ഇസ്രായേൽ നുണപ്രചാരണങ്ങളെ കലയിലൂടെ വെല്ലുവിളിച്ച അദ്ദേഹം പലസ്തീനി സാംസ്കാരിക പ്രതിരോധത്തിന്റെ മുഖമായിരുന്നു. തന്റെ സിനിമകളുടെ പേരിൽ ഇസ്രായേൽ ഭരണകൂടത്തിൽ നിന്ന് പതിറ്റാണ്ടുകളോളം നിയമപോരാട്ടങ്ങളും വിലക്കുകളും അദ്ദേഹം നേരിട്ടിട്ടുണ്ട്.

2002-ൽ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടിയെക്കുറിച്ചുള്ള ബക്രിയുടെ ജെനിൻ, ജെനിൻ എന്ന ഡോക്യുമെന്ററി ലോകശ്രദ്ധ നേടിയിരുന്നു. ഇസ്രായേൽ ഈ സിനിമയ്ക്ക് വിലക്കേർപ്പെടുത്തുകയും ബക്രിയിൽ നിന്ന് വൻതുക പിഴയായി ഈടാക്കുകയും ചെയ്തു.1983-ൽ 'ഹന്ന കെ'എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. 1984-ൽ പുറത്തിറങ്ങിയ 'ബിയോണ്ട് ദി വാൾസ്'എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തു. 40-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കലയെയും രാഷ്ട്രീയത്തെയും ഒന്നിച്ചു കൊണ്ടുപോയ ബക്രിയുടെ മക്കളായ സ്വാലിഹ് ബക്രി, സിയാദ് ബക്രി എന്നിവരും സിനിമയിൽ സജീവമാണ്. അവസാന കാലത്തും ഇസ്രായേൽ ഭരണകൂടത്തിന്റെ വേട്ടയാടലുകൾക്കിടയിലും ഫലസ്തീൻ ജനതയുടെ ശബ്ദമായി അദ്ദേഹം നിലകൊണ്ടു. "ഞാൻ ഇസ്രായേലിനെ ശത്രുവായി കാണുന്നില്ല, എന്നാൽ അവർ എന്നെ അവരുടെ ശത്രുവായും ചതിയനായുമാണ് കാണുന്നത്," എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Summary

Acclaimed Palestinian actor and filmmaker Mohammad Bakri has passed away at the age of 72 at a hospital in northern Israel. Best known for his controversial 2002 documentary 'Jenin, Jenin', Bakri was a towering figure in Palestinian cultural resistance who faced decades of censorship and legal battles in Israel. Over his five-decade career, he appeared in more than 40 films, including the Oscar-nominated 'Beyond the Walls', and remained a steadfast voice for Palestinian identity until his final days.

Related Stories

No stories found.
Times Kerala
timeskerala.com