

ലണ്ടൻ: ബ്രിട്ടനിലെ ജയിലുകളിൽ വിചാരണ തടവുകാരായി കഴിയുന്ന പലസ്തീൻ ആക്ഷൻ (Palestine Action group) പ്രവർത്തകരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. 50 ദിവസമായി തുടരുന്ന നിരാഹാര സമരത്തെത്തുടർന്ന് അമ്രാൻ അഹമ്മദ് (28), അമു ഗിബ് (30) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. ഇസ്രായേലി പ്രതിരോധ കമ്പനിയായ എൽബിറ്റ് സിസ്റ്റംസിന്റെ യുകെയിലെ കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തിയതിനാണ് ഇവരെ തടവിലാക്കിയിരിക്കുന്നത്.
ലണ്ടനിലെ പെന്റൺവില്ലെ ജയിലിൽ കഴിയുന്ന കാമ്രാൻ അഹമ്മദിന്റെ ശരീരഭാരം അതിവേഗം കുറയുന്നതായും അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും കുടുംബം ആശങ്കപ്പെടുന്നു. അമു ഗിബ്ബിന് വീൽചെയർ പോലും നിഷേധിക്കപ്പെട്ടതായും വാർത്തകളുണ്ട്. 50 ദിവസം പിന്നിട്ട സമരത്തിൽ പങ്കെക്കുന്ന ഖേസർ സുഹ്‌റ എന്ന 20 കാരിയും നിലവിൽ ആശുപത്രിയിലാണ്
നിരുപാധിക ജാമ്യം അനുവദിക്കുക, പലസ്തീൻ ആക്ഷൻ ഗ്രൂപ്പിന് ഏർപ്പെടുത്തിയ നിരോധനം നീക്കുക, ഇസ്രായേലിന് ആയുധങ്ങൾ നൽകുന്ന എൽബിറ്റ് സിസ്റ്റംസ് കേന്ദ്രങ്ങൾ അടച്ചുപൂട്ടുക എന്നിവയാണ് സമരത്തിന് പിന്നിലെ പ്രധാന ആവശ്യങ്ങൾ. ബ്രിട്ടീഷ് സർക്കാരും മാധ്യമങ്ങളും ഈ വിഷയത്തിൽ പുലർത്തുന്ന മൗനത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. 1981-ലെ ബോബി സാൻഡ്‌സിന്റെ നേതൃത്വത്തിൽ നടന്ന ഐറിഷ് നിരാഹാര സമരത്തിന് ശേഷം ബ്രിട്ടീഷ് ജയിലുകൾ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ സമരമാണിത്.
Two activists from the Palestine Action group, Kamran Ahmed and Amu Gib, have been hospitalized in the UK after their hunger strike reached its 50th day. They are protesting against their detention and the UK government's ties with Israeli defense firms, with their families warning of life-threatening organ failure. This coordinated protest is being compared to the historic 1980s Irish hunger strikes, as activists demand bail and a fair trial.