

ഇസ്ലാമബാദ്: വർഷങ്ങളായുള്ള സർക്കാർ കെടുകാര്യസ്ഥതയും റെഗുലേറ്ററി പരാജയവും കാരണം പാകിസ്ഥാൻ്റെ (Pakistan) എണ്ണ വ്യവസായം തകർച്ചയുടെ വക്കിലാണ്. ഓയിൽ കമ്പനീസ് അഡ്വൈസറി കൗൺസിൽഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന പ്രധാന പ്രശ്നങ്ങളിൽ, 2022 ഏപ്രിൽ മുതൽ ഫെഡറൽ ബോർഡ് ഓഫ് റവന്യൂവിൽ നിന്ന് ലഭിക്കാനുള്ള ഏകദേശം 73 ബില്യൺ പാകിസ്ഥാനി രൂപയുടെ ജിഎസ്ടി റീഫണ്ടുകൾ ഉൾപ്പെടുന്നു. ഇത് വ്യവസായത്തിൻ്റെ പണലഭ്യതയെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. വിനിമയ നിരക്കിലെ നഷ്ടം നികത്തുന്നതിനുള്ള നിലവിലെ സംവിധാനം സുതാര്യമല്ലെന്നും, ഈ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഓഗ്രക്ക് കഴിഞ്ഞിട്ടില്ലെന്നും . ഓയിൽ കമ്പനീസ് അഡ്വൈസറി കൗൺസിൽ വിമർശിച്ചു.
ഇവ കൂടാതെ, എണ്ണ വിതരണ ശൃംഖലയെ ബാധിക്കുന്ന മറ്റ് പ്രവർത്തനപരമായ വെല്ലുവിളികളും ഓയിൽ കമ്പനീസ് അഡ്വൈസറി കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ തിടുക്കത്തിലുള്ള ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഹ്രസ്വമായ സമയപരിധി, ഫോട്ട്കോയിലെ തുറമുഖ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത എന്നിവ വലിയ ഡെമറേജ് ചാർജുകൾക്ക് കാരണമാകുന്നു. അടിയന്തരമായി ഇടപെട്ട് ഈ പ്രശ്നങ്ങൾക്ക് സുതാര്യമായ പരിഹാരം കണ്ടില്ലെങ്കിൽ, പാകിസ്ഥാൻ്റെ എണ്ണ വിതരണ ശൃംഖലയിൽ ഗുരുതരവും ദീർഘകാലവുമായ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് രാജ്യത്തിൻ്റെ ഊർജ്ജ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
Pakistan's oil industry is on the verge of collapse due to years of regulatory and governmental negligence, according to the Oil Companies Advisory Council (OCAC). A major factor is the approximately PKR 73 billion in pending GST refunds from the FBR since April 2022, severely impacting the industry's liquidity. The OCAC criticized the non-transparent system for recovering exchange rate losses and Ogra's failure to establish a standardized solution.