
പാകിസ്ഥാൻ: പാകിസ്താനി ടിക് ടോക് താരം സന യൂസഫ്(17) കൊല്ലപ്പെട്ടു(TikTok star). പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചിത്രൽ സ്വദേശിയാണ് സന. ഇവരുടെ ഇസ്ലാമാബാദിലെ വീട്ടിൽ അതിക്രമിച്ചു കയറിയ അജ്ഞാതൻ സനയ്ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.
ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ സനയ്ക്ക് ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായതിന്റെ പേരിൽ സന ബന്ധുക്കളിൽ നിന്ന് എതിർപ്പുകൾ നേരിട്ടതായാണ് വിവരം. എന്നാൽ ഇതാണോ ആക്രമണത്തിന് കാരണം എന്ന് വ്യക്തമായിട്ടില്ല.
സനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (പിഐഎംഎസ്) മാറ്റി. അതേസമയം പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.