ഇസ്ലാമാബാദ് : പാകിസ്താനില്‍ തെഹ്‌രീകെ താലിബാന്റെ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്താനി താലിബാന്‍ എന്നറിയപ്പെടുന്ന ടിടിപിയുടെ ഫീല്‍ഡ് മാര്‍ഷലായ അഹമ്മദ് കാസിമിന്റെ നേതൃത്വത്തിലാണ് പാക് സൈന്യത്തിന് നേരേ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പാക് സൈന്യത്തില്‍ ക്യാപ്റ്റനായ നുമാന്‍ അടക്കം ഏഴുസൈനികര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 17 സൈനികര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞയാഴ്ച ഖൈബര്‍ പഖ്തൂന്‍ഖ്‌വയില്‍ പാക് സൈന്യം നടത്തിയ ഓപ്പറേഷനില്‍ എട്ട് ടിടിപി അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തിരിച്ചടിയായാണ് ടിടിപി സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.