
ലാഹോർ: പാകിസ്ഥാനിലെ ബാല ടിവി താരം ഉമർ ഷാ(15) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു(Umar Shah passes away). തിങ്കളാഴ്ച പുലർച്ചെ ജന്മനാടായ ദേര ഇസ്മായിൽ ഖാനിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്നാണ് ഉമർ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉമറിന്റെ മൂത്ത സഹോദരൻ അഹമ്മദ് ഷായാണ് ഇൻസ്റ്റാഗ്രാമിലൂടെ മരണ വാർത്ത പങ്കുവെച്ചത്.
അതേസമയം ഉമറിന്റെ മരണത്തിൽ സെലിബ്രിറ്റി ലോകം നടുക്കം നേരിട്ടതായാണ് വിവരം. സെലിബ്രിറ്റികൾ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.