"പാകിസ്ഥാനിലുണ്ടായത് ചരിത്രത്തിലെ തന്നെ വലിയ വെള്ളപ്പൊക്കം": 854 പേർ കൊല്ലപ്പെട്ടു; 1,100 ലധികം പേർക്ക് പരിക്ക് | floods

കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ കെടുതിയിൽ 2 ദശലക്ഷം പേർക്കാണ് നാശനഷ്ടം ഉണ്ടായത്.
floods
Published on

ഖൈബർ പഖ്തൂൺഖ്വ: പാകിസ്ഥാനിലുണ്ടായത് ചരിത്രത്തിലെ തന്നെ വലിയ വെള്ളപ്പൊക്കമെന്ന് റിപ്പോർട്ട്(floods). ജൂൺ 26 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം പാകിസ്ഥാനിൽ 854 പേർ കൊല്ലപ്പെട്ടു.

1,100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ കെടുതിയിൽ 2 ദശലക്ഷം പേർക്കാണ് നാശനഷ്ടം ഉണ്ടായത്.

അതേസമയം, വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 7,60,000 ജനങ്ങളെയും 5,00,000-ത്തിലധികം കന്നുകാലികളെയും രക്ഷപെടുത്തിയതായും റിപ്പോർട്ട് പറയുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com