
ഇസ്ലാമാബാദ്: രാജ്യത്തെ നടുക്കി ബലൂചിസ്താൻ, ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യകളിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ശഹബാസ് ഷരീഫിന്റെ നിർദേശ പ്രകാരം ഉന്നത തല സുരക്ഷ യോഗം വിളിച്ച് പാകിസ്താൻ സർക്കാർ.
നാഷനൽ അസംബ്ലി സ്പീക്കർ അയാസ് സാദിഖ് വിളിച്ച യോഗത്തിൽ സൈനിക മേധാവി ജനറൽ അസീം മുനീറും മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവിശ്യ മുഖ്യമന്ത്രിമാരും ഗവർണർമാരും പങ്കെടുത്തു.
അതേസമയം, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാർട്ടി പി.ടി.ഐ യോഗം ബഹിഷ്കരിച്ചു.