പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു: ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്ന് വിലയിരുത്തൽ | mutual defense agreement

സെപ്റ്റംബർ 9 ന് ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെത്തുടർന്ന്, അറബ് ലീഗും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും തമ്മിൽ സംയുക്ത സമ്മേളനം നടന്നിരുന്നു
mutual defense agreement
Published on

റിയാദ്: പാകിസ്ഥാനും സൗദി അറേബ്യയും പുതിയ പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചതായി റിപ്പോർട്ട്(mutual defense agreement). ഇരു രാജ്യങ്ങൾക്കുമെതിരായ ഏതൊരു ആക്രമണത്തെയും "രണ്ടുപേർക്കുമെതിരായ ആക്രമണമായി" കണക്കാക്കുമെന്നതാണ് കരാറിന്റെ പ്രത്യേകത.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫും റിയാദിൽ വെച്ചാണ് കരാറിൽ ഒപ്പുവച്ചത്. സെപ്റ്റംബർ 9 ന് ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെത്തുടർന്ന്, അറബ് ലീഗും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും തമ്മിൽ സംയുക്ത സമ്മേളനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും കരാർ ഒപ്പിട്ടത്. അതേസമയം പ്രതിരോധ കരാർ ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com