
പാകിസ്ഥാനും ബംഗ്ലാദേശും 1971 ലെ വിഭജനത്തിന് ശേഷം ആദ്യമായി നേരിട്ടുള്ള വ്യാപാരം പുനരാരംഭിച്ചു(Pakistan and Bangladesh). ഇതേ തുടർന്ന് സർക്കാർ അംഗീകരിച്ച ആദ്യത്തെ ചരക്ക് പോർട്ട് ഖാസിമിൽ നിന്ന് പുറപ്പെട്ടതായാണ് ലഭ്യമായ വിവരം. ഫെബ്രുവരി ആദ്യം, ബംഗ്ലാദേശ് ട്രേഡിംഗ് കോർപ്പറേഷൻ ഓഫ് പാകിസ്ഥാൻ (ടിസിപി) വഴി 50,000 ടൺ പാകിസ്ഥാൻ അരി വാങ്ങാൻ സമ്മതിച്ചതോടെയാണ് കരാറിൽ തീരുമാനം ആയത്.
"ആദ്യമായി, സർക്കാർ ചരക്കുകൾ വഹിച്ചു കൊണ്ട് പാകിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കോർപ്പറേഷന്റെ (പിഎൻഎസ്‌സി) ഒരു കപ്പൽ ബംഗ്ലാദേശ് തുറമുഖത്ത് നങ്കൂരമിടും, ഇത് സമുദ്ര വ്യാപാര ബന്ധങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്," - ദി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു.