പാക് - അഫ്ഗാന്‍ ഏറ്റുമുട്ടല്‍ ; 48 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണ |pak-afghan ceasefire

പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് വെടിനിർത്തലെന്ന് താലിബാൻ വക്താവ്.
pakistan-afghanistan-ceasefire
Published on

ഇസ്ലാമാബാദ്: അഫ്ഗാൻ-പാക് വെടിനിർത്തലിന് ധാരണ.വെടി നിർത്തൽ ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് പ്രാബല്യത്തിൽ വന്നു. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് വെടിനിർത്തലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരം ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടന്ന അക്രമണത്തിൽ ആറ് പാകിസ്താന്‍ സൈനികര്‍ക്കും 15-ഓളം അഫ്ഗാന്‍ പൗരന്‍മാര്‍ക്കും ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചത്. ഇന്ത്യന്‍ സമയം വൈകീട്ട് 6.30-ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാകിസ്താൻ ഖത്തറിന്‍റെയും സൗദിയുടെയും മധ്യസ്ഥത തേടിയിട്ടുണ്ടെന്നും അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Related Stories

No stories found.
Times Kerala
timeskerala.com