
യുണൈറ്റഡ് നാഷന്‍സ് : പഹല്‍ഗാം ഭീകരാക്രമണത്തിൽ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്.
ഏപ്രില്‍ 22-ന് പഹല്‍ഗാമിലുണ്ടായ ഭീകരമായ ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ തീവ്രമായ വികാരങ്ങള്‍ താന്‍ മനസ്സിലാക്കുന്നു. ആ ആക്രമണത്തെ ഒരിക്കല്‍ കൂടി ശക്തമായി അപലപിക്കുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് തന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
വിഷയത്തിൽ സൈനിക നടപടി ഒരിക്കലും പരിഹാരമാകില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എത്തിനില്‍ക്കുന്നത്.അതുകൊണ്ട് തെറ്റ് ചെയ്യരുത്.
സമാധാനത്തിനായുള്ള തന്റെ മധ്യസ്ഥ സേവനം ഇരു സര്‍ക്കാരുകള്‍ക്കും വാഗ്ദാനം ചെയ്യുന്നു. സംഘര്‍ഷ ലഘൂകരണം, നയതന്ത്രം, സമാധാനത്തോടുള്ള പ്രതിബദ്ധത എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഏത് നീക്കങ്ങളേയും പിന്തുണയ്ക്കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.