
ആരെയും പേടിപ്പെടുത്തുന്നതാണ് നരഭോജികളുടെ കഥകൾ. മനുഷ്യനെ മനുഷ്യൻ തന്നെ കൊന്നു തിന്ന കഥകൾ നിരവധിയാണ്. ഈ കൂട്ടത്തിൽ ഏറെ വേദനിപ്പിക്കുന്നതാണ് സ്വന്തം കുഞ്ഞിനെ തന്നെ കൊന്നു തിന്ന അമ്മയുടെ കഥ. ജനിച്ചിട്ട് വെറും മൂന്ന് ആഴ്ച കഴിഞ്ഞതേ ഉള്ളു, നിറങ്ങൾ കണ്ട് അറിയും മുൻപേ ആ കുഞ്ഞിന്റെ ജീവിതത്തിൽ ഇരുട്ട് കൊണ്ട് മൂടി. ജന്മം നൽകിയ സ്ത്രീ തന്നെ ആ കുഞ്ഞിനെ വെട്ടിനുറുക്കി ഭക്ഷിക്കുന്നു. ഒട്ടി സാഞ്ചേസ് (Otty Sanchez) എന്ന അമ്മയുടെയും അവർ കൊലപ്പെടുത്തിയ മകന്റെയും കഥ ഏറെ വേദനാജനകമാണ്.
1970 കളുടെ അവസാനത്തിൽ അമേരിക്കയിലെ ടെക്സസിലെ സാൻ അന്റോണിയോയിലാണ് ഒട്ടി സാഞ്ചേസ് ജനിക്കുന്നത്. ആരോട് അധികം മിണ്ടാത്ത പ്രകൃതം. മാനസികമായി ഏറെ വെല്ലുവിളികൾ ഒട്ടി സാഞ്ചേസ് നേരിട്ടിരുന്നു. കൗമാരപ്രായത്തിൽ തന്നെ വൈകാരിക ക്ലേശത്തിന്റെയും മാനസിക അസ്ഥിരതയുടെയും ലക്ഷണങ്ങൾ ഒട്ടി സാഞ്ചേസ് പ്രകടിപ്പിച്ചിരുന്നു. അപ്രതീക്ഷിതമായി അക്രമാസക്തമാകുന്ന സ്വഭാവം. നിസാര തർക്കങ്ങളുടെ പേരിൽ പോലും അവൾ മറ്റുള്ളവരെ ഉപദ്രവിച്ചിരുന്നു. 20-ാം വയസ്സിൽ ഉന്മാദരോഗം അവളെ ബാധിച്ചതായി കണ്ടെത്തുകയുണ്ടായി. പലതും കാണാനും കേൾക്കാനും തുടങ്ങി. അവൾ സാധാരണ ജീവിതത്തിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ടു. പലപ്പോഴും ഒറ്റക്കായി താമസം, കൂട്ടിന് ആരുമില്ലാതെയായി. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പലതവണ ചികിത്സ തേടി എന്നിട്ടും കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. പാർശ്വഫലങ്ങൾ കാരണമാകാം പലപ്പോഴും മരുന്നുകൾ കഴിക്കാതെയായി.
മാനസിക വെല്ലുവിളികൾക്ക് ഇടയിലും ഒട്ടി സാഞ്ചെസിന്റെ ജീവിതത്തിലേക്ക് സ്കോട്ട് ബുച്ചോൾസ് കടന്നു വരുന്നത്. ഇരുവരും പ്രണയത്തിലാകുന്നു. 2008 ൽ ഒട്ടി സാഞ്ചെസ് സ്കോത്തിന്റെ കുഞ്ഞിനെ ഗർഭം ധരിക്കുന്നു. എന്നാൽ ഗർഭകാലത്ത് ഒട്ടി സാഞ്ചെസിന്റെ പെരുമാറ്റത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായി. മാനസിക നില അകെ തകിടം മറിഞ്ഞത് പോലെയായി. ഏറെ നേരം ഒറ്റയ്ക്ക് സംസാരിക്കുന്നു, നിലവിളിക്കുന്നു. തന്നോട് ആരോ നിരന്തരം സംസാരിക്കുന്നതായി ഒട്ടി തന്റെ കാമുകനോടും മാതാപിതാക്കളോടും പറയുന്നു. ചില സമയങ്ങളിൽ തീർത്തും അക്രമാസക്തയായി മാറിയിരുന്നു അവൾ. ഒട്ടിയുടെ മാനസിക നില ഓരോ ദിവസം കഴിയുംതോറും വഷളാകാൻ തുടങ്ങി. അവൾ ഗർഭിണിയായിരുന്നതിനാൽ കുഞ്ഞിന് ദോഷം ചെയ്യുമെന്ന് കരുതി കുടുംബം ചികിത്സ നൽകാൻ മടിച്ചു. സ്കോട്ടും ഒട്ടിയും തമ്മിൽ തർക്കങ്ങൾ രൂക്ഷമായി. അതോടെ സ്കോട്ട് ഒട്ടിയെ അവളുടെ വീട്ടിലേക്ക് താമസം മാറ്റുന്നു. ഇനി തന്നോടൊപ്പം ഒട്ടി താമസിക്കണ്ട എന്ന നിലപാടായിരുന്നു അയാളുടേത്.
മനസായിക വെല്ലുവിളികൾക്ക് ഇടയിലും 2009 ജൂൺ 30 ന് ഒട്ടി ആരോഗ്യവാനായ ഒരു ആൺകുഞ്ഞിനെ ജന്മം നൽകി. പ്രസവശേഷം അധികം താമസിയാതെ, ഒട്ടിയിൽ പ്രസവാനന്തര മാനസികരോഗത്തിന്റെ ഗുരുതരമായ രൂപമായ പോസ്റ്റ്‌പാർട്ടം സൈക്കോസിസിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഉച്ചത്തിൽ നിലവിളികനും അലറിക്കരയുവാനും തുടങ്ങി. താൻ ജന്മം നൽകിയ കുഞ്ഞ് പിശാചിന്റേതാണ് എന്ന് അവൾ സ്വയം വിശ്വസിക്കുന്നു. ആരോ തന്നെ വിളിക്കുന്നതായും സംസാരിക്കുന്നതായും അവൾ വീട്ടുകാരോട് പറഞ്ഞു കൊണ്ടേയിരുന്നു. എന്നാൽ ഒട്ടി പ്രകടിപ്പിച്ചിരുന്ന പല ലക്ഷണങ്ങളും വീട്ടുകാർ ഗൗരവത്തിൽ എടുത്തിരുന്നില്ല. കുറച്ചു നാളുകൾ കഴിയുമ്പോൾ ഇതൊക്കെ മാറും എന്ന് അവർ വിശ്വസിച്ചു. സ്കോട്ട് കുഞ്ഞിനെ കാണുവാൻ പോലും വരാതെയായി.
2009, 26 ജൂലൈ, ഒട്ടി കുഞ്ഞിന് ജന്മം നൽകിയിട്ട് മൂന്ന് ആഴ്ചയോളം കഴിഞ്ഞിരിക്കുന്നു. അന്ന് രാവിലെ എട്ടുമണി കഴിഞ്ഞു കാണും. ഒട്ടിയുടെ മുറിയിൽ നിന്നും ഉച്ചത്തിലുള്ള നിലവിളകൾ കേൾക്കാൻ തുടങ്ങി. മകൾ നിലവിളിക്കുന്നത് കേട്ട ഒട്ടിയുടെ അമ്മ ഒട്ടിയുടെ മുറിയിലേക്ക് ഓടി ചെല്ലുന്നു. കതക് തുറന്ന് അകത്തു കടന്ന അമ്മ കണ്ടത്, രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയായിരുന്നു. മുറിയുടെ ഒരു വശത്ത് ചിന്നിച്ചിതറികിടക്കുന്ന മൂന്ന് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശവശരീരവും. കത്തി കൊണ്ട് ആ കുഞ്ഞിന്റെ ശരീരത്തെ വെട്ടിനുറുക്കിയ ശേഷം, കുഞ്ഞിന്റെ തലച്ചോറും കാലിലെ വിരലുകളും ഒട്ടി ഭക്ഷിച്ച് നിലയിലായിരുന്നു. ശേഷം കുഞ്ഞിന്റെ ആന്തരിക അവയവങ്ങളും ഭക്ഷിച്ചിരിക്കുന്നു . കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം സ്വന്തം നെഞ്ചിച്ചിലേക്ക് കത്തികുത്തിയിറക്കി ആത്മഹത്യ ചെയ്യാൻ ഒട്ടി ശ്രമിച്ചിരുന്നു. അമ്മ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് കാണുന്നത്,
"എന്റെ കുഞ്ഞിനെ ഞാൻ കൊന്നു! പിശാച് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു!"
എന്ന് നിലവിളിക്കുന്ന ഒട്ടിയെയാണ്. പോലീസ് ഉടൻ തന്നെ ഒട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. സ്വന്തം കുഞ്ഞിനെ കൊന്നു തിന്നതിന് പോലീസ് വൈകാതെ തന്നെ ഒട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നു. നിരവധി മാനസിക പരിശോധനകൾക്ക് വിധേയയായ ഒട്ടി മാനസിക വെല്ലുവിളികൾ നേരിടുന്നതായി കോടതിയിൽ തെളിയുന്നു. അതോടെ 2010-ൽ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഒട്ടിയെ കോടതി വെറുതെ വിടുന്നു. ഇന്നും വെർനോണിലെ ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ് ഒട്ടി.