ഇസ്ലാമാബാദ്: പാകിസ്ഥാൻ സൈന്യത്തിനെതിരെ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (BLF) ആരംഭിച്ച ഓപ്പറേഷൻ ബാം അവസാനിച്ചു. ജൂലൈ 9 മുതൽ ജൂലൈ 11 വരെ മൂന്ന് ദിവസം ഈ ഓപ്പറേഷൻ നീണ്ടുനിന്നു. ഈ കാലയളവിൽ പാകിസ്ഥാൻ സൈന്യത്തിന്റെ 84 ലക്ഷ്യങ്ങൾ ആക്രമിച്ചതായി ബി എൽ എഫ് പറയുന്നു. ഇതിൽ IED സ്ഫോടനങ്ങളും ഉൾപ്പെടുന്നു.(Operation BAAM)
കുറഞ്ഞത് 50 പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും 51 ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളും ആക്രമണത്തിൽ ലക്ഷ്യം വച്ചിരുന്നു.