
ഒറിഗോൺ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും പഴക്കമേറിയതുമായ മരങ്ങളിലൊന്ന് കത്തി നശിച്ചു(world's tallest tree). 450 വർഷം പഴക്കമുള്ള ഡോർണർ ഫിർ എന്ന ഡഗ്ലസ് ഫിർ വൃക്ഷമാണ് കത്തി നശിച്ചത്. ആഗസ്റ്റ് 17 നാണ് വൃക്ഷത്തിന് തീ പിടിച്ചത്. ഡോർണർ ഫിറിന് 325 അടിയിലധികം ഉയരമുണ്ട്.
ഇതിന്റെ മുകളിൽ നിന്നും 50 മുതൽ 70 അടി വരെ പൂർണ്ണമായും കത്തി നശിച്ചതായാണ് വിവരം. തീ അണയ്ക്കാൻ ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, നിലത്തുനിന്നുള്ള സ്പ്രിംഗളറുകൾ എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് കൂസ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് അസോസിയേഷന്റെ അസിസ്റ്റന്റ് യൂണിറ്റ് ഫോറസ്റ്റർ ബ്രെറ്റ് വീഡ്മില്ലർ പറഞ്ഞു. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.