വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിന് തീപിടിച്ചു: ലോസ് ഏഞ്ചൽസിൽ ഡെൽറ്റ എയർ ലൈൻസ് വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി, വീഡിയോ | Air Lines

DL446 എന്ന വിമാനം അറ്റ്ലാന്റയിലേക്ക് പോകും വഴിയിലാണ് എഞ്ചിനിൽ തീ പിടിച്ചത്
Air Lines
Published on

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡെൽറ്റ എയർ ലൈൻസ് വിമാനം അടിയന്തിരമായി നിലത്തിറക്കി(Air Lines). വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിന് തീപിടിച്ചതിനെ തുടർന്നാണ് വിമാനം അടിയന്തിര ലാൻഡിംഗ് നടത്തിയത്.

DL446 എന്ന വിമാനം അറ്റ്ലാന്റയിലേക്ക് പോകും വഴിയിലാണ് എഞ്ചിനിൽ തീ പിടിച്ചത്. തീ പടർന്നത് ഫ്ലൈറ്റ് ക്രൂ അംഗങ്ങളുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് അടിയന്തിര ലാൻഡിങ്ങിനുള്ള അനുമതി തേടിയത്.

അതേസമയം സംഭവത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com