
ഫീനിക്സ്: അമേരിക്കയിലെ വടക്കന്‍ അരിസോണയില്‍ ന്യുമോണിക് പ്ലേഗ് ബാധിച്ച് ഒരാൾ മരിച്ചു.പ്ലേഗ് ബാധിച്ച് ചത്ത മൃഗവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളെയാണ് രോഗം ബാധിച്ചത്. രോഗിയുടെ പേര് വിവരങ്ങള്‍ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
18 വര്‍ഷത്തിനിടെ അരിസോണയിലെ ആദ്യത്തെ ന്യുമോണിക് പ്ലേഗ് മരണമാണിത്. 2007 ലാണ് ഇതിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തത്. 2014 കോളറാഡോയിലും സ്ഥിരീകരിച്ചിരുന്നു.