
ഭാഷകൾ വെറും വാക്കുകളുടെ കൂട്ടം മാത്രമല്ല, മനുഷ്യന്റെ പരിണാമത്തിന്റെ ഏറ്റവും വലിയ സാക്ഷിയാണ് ഭാഷ. സംസ്കാരം, പാരമ്പര്യം എന്നിവയുമായി തലമുറകളെ ബന്ധിപ്പിക്കുന്നത് ഭാഷയാണ്. ഭാഷ ആശയവിനിമയത്തിനുള്ള ഏറ്റവും പഴയ മാർഗങ്ങളിലൊന്നാണ്. ഇന്ന് ലോകത്ത് 7,100-ലധികം ഭാഷകളുണ്ട്, ഇതിൽ ഏകദേശം 40% എപ്പോൾ വേണമെങ്കിലും പൂർണമായും ഇല്ലാതെയാക്കാം. കാലത്തിന്റെ ഗതിക്ക് അനുസരിച്ച് മൺമറഞ്ഞുപോയ ഭാഷകളും ഏറെയാണ്. എന്നാൽ ഇന്നും ലോകത്ത് സംസാരിക്കുന്ന പഴക്കം ചെന്ന ഭാഷകൾ ഏറെയാണ്. എങ്കിൽ പിന്നെ ഇന്നും സംസാരിക്കപ്പെടുന്നു പഴക്കം ചെന്നഭാഷകൾ ഏതൊക്കെയെന്ന് നോക്കിയാലോ.
1. തമിഴ് (Tamil)
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയായി കണക്കാക്കപ്പെടുന്നത് തമിഴിനെയാണ്. ഏകദേശം അയ്യായിരം വർഷത്തോളം പഴക്കമുണ്ട് തമിഴിന്. പുരാതന കവിതകൾ, മതഗ്രന്ഥങ്ങൾ, ദാർശനിക രചനകൾ എന്നിവ ഉൾപ്പെടുന്ന സമ്പന്നമായ ഒരു സാഹിത്യ പാരമ്പര്യമാണ് തമിഴിനുള്ളത്. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലായി എട്ടുകോടിയോളം ജനങ്ങൾ തമിഴ് സംസാരിക്കുന്നു. ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് തമിഴ്.
തമിഴ് ജീവിക്കുന്ന ചരിത്രമാണെങ്കിൽ, സംസ്കൃതം ജീവിക്കുന്ന തത്ത്വചിന്തയാണ്. മുന്നൂറായിരത്തി അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ഒരു പുരാതന ഇന്തോ-യൂറോപ്യൻ ഭാഷയാണ് സംസ്കൃതം. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയുടെ ആരാധനാക്രമ ഭാഷ എന്ന സ്ഥാനം സംസ്കൃതത്തിന് സ്വന്തമാണ്. നിലവിൽ ഇതൊരു സംസാര ഭാഷയല്ലെങ്കിൽ പോലും പല ആചാരങ്ങളിലും, ചടങ്ങുകളിലും, പഠനങ്ങളിലും സംസ്കൃതം ഉപയോഗിക്കുന്നുണ്ട്.
3,400 വർഷത്തിലേറെ പഴക്കമുള്ള മറ്റൊരു ഭാഷയാണ് ഗ്രീക്ക്. ഇന്ന്, ഗ്രീസ്, സൈപ്രസ്, അൽബേനിയ, ബൾഗേറിയ, മാസിഡണിയ, ഇറ്റലി, തുർക്കി, അർമേനിയ, ജോർജ്ജിയ, യുക്രെയിൻ, മൊൾഡോവ, റുമാനിയ, റഷ്യ, ഈജിപ്റ്റ്, ജോർദ്ദാൻ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന ധാരാളം മനുഷ്യരും ഓസ്ട്രേലിയ, അമേരിക്ക ജർമനി എന്നിവിടങ്ങളിൽ കുടിയേറിപ്പാർത്തവരും ഉൾപ്പെടെ ഏതാണ്ട് 150-250 ലക്ഷം ജനങ്ങൾ ഇന്നും ഈ ഭാഷ സംസാരിക്കുന്നു. പാശ്ചാത്യ സാഹിത്യം, തത്ത്വചിന്ത, ശാസ്ത്രം, രാഷ്ട്രീയം എന്നിവയുടെ മാതൃഭാഷയായിരുന്നു പുരാതന ഗ്രീക്ക്. ഹോമർ, സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവർ സംസാരിച്ചിരുന്ന ഭാഷ പുരാതന ഗ്രീക്ക് ആയിരുന്നു.
4. ചൈനീസ് - മാൻഡറിൻ (Chinese- Mandarin)
3000 വർഷത്തെ ലിഖിത ചരിത്രമുള്ള ഭാഷയാണ് മാൻഡറിൻ. ഷാങ് രാജവംശത്തിന്റെ കാലത്താണ് ആദ്യത്തെ ചൈനീസ് അക്ഷരങ്ങൾ എഴുതുന്നത്. 85 കോടിയിലധികം പേർ സംസാരിക്കാൻ ഉപയോഗിക്കുന്ന മാൻഡറിനാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷയും ഇത് തന്നെയാണ്. ചൈനയുടെയും തായ്‌വാന്റെയും ഔദ്യോഗിക ഭാഷയാണ് മാൻഡറിൻ.
5. ഹീബ്രു (Hebrew)
പുരാതന ഭാഷകളിൽ ഹീബ്രുവിൻ പ്രതേക ഇടമുണ്ട്. സംസാരഭാഷ എന്ന നിലയിൽ ഏതാണ്ട് വംശനാശം ഭാഷയായിരുന്നു ഇത്. ഇന്ന്, ഇസ്രയേലിൽ 48 ലക്ഷത്തോളം ആളുകൾ സംസാരിക്കുന്ന ഈ ഭാഷ ലോകമെമ്പാടുമുള്ള യഹൂദമതസ്ഥർ പ്രാർത്ഥനക്കും പഠനത്തിനും ഉപയോഗിക്കുന്നു. മുവായിരം വർഷത്തോളം പഴക്കമുണ്ട് ഈ ഭാഷയ്ക്ക്. രണ്ടാം നൂറ്റാണ്ടോടെ ദൈനംദിന സംസാരഭാഷയുടെ സ്ഥാനത്ത് നിന്ന് ഹീബ്രു പൂർണമായും പിന്തള്ളപ്പെട്ടിരുന്നു.