Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeWorld40,000 ഡോളറിന് സ്വന്തമായി ഒരു 'മൊബൈൽ ഹോം', പഴയൊരു ട്രക്ക് വാങ്ങി...

40,000 ഡോളറിന് സ്വന്തമായി ഒരു ‘മൊബൈൽ ഹോം’, പഴയൊരു ട്രക്ക് വാങ്ങി സ്വപ്ന വീടാക്കി മാറ്റുന്നു; വീഡിയോ | Old Isuzu Truck to Home

🎙️ Latest Podcast

സ്വന്തമായി ഒരു വീട് എന്നത് പലരുടെയും ജീവിതത്തിലെ വലിയ ഒരു സ്വപ്നമായിരിക്കും. എന്നാൽ സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ ജീവിതത്തിന്റെ നല്ലൊരു ഭാഗവും കഷ്ടപെടുന്നവരാണ് നമ്മൾ എന്നാൽ വെറും 40,000 ഡോളറിന് (ഏകദേശം 33 ലക്ഷം രൂപ) സ്വന്തമായി ഒരു ‘മൊബൈൽ ഹോം’ നിർമ്മിക്കുന്ന കിയ ഹംബർസ്റ്റോൺ എന്ന 26-കാരിയാണ് ഇപ്പോൾ വാർത്തയാവുന്നത്. ഇങ്ങനെയും ഒരു സ്വപ്നഭവനമുണ്ടാക്കാം എന്ന് കാണിച്ചുതരികയാണ് ഈ ഓസ്‌ട്രേലിയൻ യുവതി. 1988 മോഡൽ Isuzu ട്രക്കും ട്രെയിലറും വെറും 5,000 ഡോളറിന് വാങ്ങിയാണ് കിയ തന്റെ വീടാക്കി മാറ്റുന്നത്. (Old Isuzu Truck to Home)

തുരുമ്പിച്ച ഭാഗങ്ങൾ മാറ്റുന്നതും ഫൈബർ ഗ്ലാസ് പാച്ചുകൾ പിടിപ്പിക്കുന്നതുമെല്ലാം കിയ തനിയെയാണ് ചെയ്യുന്നത്. പരമാവധി പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കളാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. പതിറ്റാണ്ടുകൾ നീളുന്ന ഹൗസിംഗ് ലോണുകളിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്തരമൊരു വഴി തിരഞ്ഞെടുത്തതെന്ന് കിയ പറയുന്നു. ഇതാദ്യമായല്ല കിയ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. കൊവിഡ് കാലത്ത് വെറും 12,000 ഡോളറിന് അവൾ തന്റെ ആദ്യത്തെ ‘ട്രക്ക് ഹോം’ നിർമ്മിച്ചിരുന്നു. രണ്ട് വർഷം അതിൽ താമസിച്ച ശേഷം 35,000 ഡോളറിന് അത് വിൽക്കുകയും ആ പണം ഉപയോഗിച്ച് ഓസ്‌ട്രേലിയയിലുടനീളം യാത്ര ചെയ്യുകയും ചെയ്തു.

“ബാങ്കുകൾക്ക് നമ്മുടെ ജീവിതം എഴുതിക്കൊടുക്കാതെ തന്നെ സ്വന്തമായി ഒരു വീട്ടിൽ താമസിക്കാൻ വഴികളുണ്ടെന്ന് യുവാക്കൾ അറിയണം. അതിനാണ് ഞാൻ ശ്രമിക്കുന്നത്” എന്നാണ് കിയ പറയുന്നത്. ഓസ്‌ട്രേലിയയിലെ കുതിച്ചുയരുന്ന വസ്തുവിലയും വാടകയും കാരണം വീട് വാങ്ങാൻ പ്രയാസപ്പെടുന്ന യുവാക്കൾക്ക് കിയയുടെ ഈ കൊച്ചുവീട് വലിയ പ്രചോദനമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വീട് നിർമ്മാണത്തിന്റെ ഓരോ ഘട്ടവും അവൾ പങ്കുവെക്കുന്നുണ്ട്. ഈ വീട് പൂർത്തിയായാൽ അതിൽ അവൾക്ക് യാത്രകളുമാവാം.

 

View this post on Instagram

 

A post shared by Kia Pearl Humberstone (@kia.pearl)

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.