
മെക്സിക്കോ: മെക്സിക്കൻ തീരത്ത് ഓർ മത്സ്യം പ്രത്യക്ഷപ്പെട്ടു. പാമ്പിനോട് സാദൃശ്യമുള്ള രൂപമാണ് ഇതിനുള്ളത്(Oar Fish). പസഫിക് സമുദ്രത്തീരത്തെ, ബാജാ കാലിഫോർണിയ സറിലെ പ്ലായ എൽ ക്വമദോയിൽ ആണ് ജീവനുള്ള ഓർ മത്സ്യത്തെ കണ്ടത്.
സുനാമി, ഭൂകമ്പം പോലുള്ള ദുരന്തങ്ങൾ മുൻപേ അറിയാൻ കഴിയുന്ന മത്സ്യമാണ് ഓർ. മത്സ്യം, തീരത്ത് ഉണ്ടായിരുന്നവർക്ക് നേരെ നീന്തിയെത്തുകയും തിരിച്ചയക്കാൻ ശ്രമിച്ചിട്ടും കടൽത്തീരത്ത് ആഴം തീരെ കുറഞ്ഞ ഭാഗത്തേക്ക് തന്നെ എത്തിയെന്നതും ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കി.
ഈ മത്സ്യങ്ങൾ സമുദ്രത്തിൽ 3,300 അടി താഴ്ചയിലാണ് ജീവിക്കുന്നത്. ഇവ കരയ്ക്കടിഞ്ഞാൽ ദുരന്തം സംഭവിക്കുമെന്നാണ് ജപ്പാൻ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളുടെ വിശ്വാസം. വളരെ അപൂർവ്വമായാണ് ഇവ കരയിലെത്തുക. 2011ൽ ജപ്പാനിലെ ഫുകുഷിമയിൽ നാശം വിതച്ച സുനാമിക്കും ഭൂകമ്പത്തിനും മുമ്പ് ഓർ മത്സ്യങ്ങൾ തീരത്ത് അടിഞ്ഞിരുന്നു. കടലിനടിയിൽ സീസ്മിക് പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞാണ് ഇവ കടലിന് മുകളിലേക്ക് വരുന്നത്.