അണുബോംബ് 'ഡോമിനോ ഇഫക്റ്റിന്' കാരണമാകും: യുഎസ് പിന്തുണയോടെ ആണവ അന്തർവാഹിനി നിർമ്മാണം, ദക്ഷിണ കൊറിയക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ |Nuclear Domino Effect

North Korea
Published on

സോൾ: ദക്ഷിണ കൊറിയ, അമേരിക്കയുടെ അംഗീകാരത്തോടെ ആണവോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന അന്തർവാഹിനി നിർമ്മാണത്തിനെതിരെ മുന്നറിയിപ്പുമായി ഉത്തര കൊറിയ. അന്തർവാഹിനി നിർമ്മിക്കാനുള്ള ദക്ഷിണ കൊറിയയുടെ നീക്കം മേഖലയിൽ ഒരു "അണുബോംബ് ഡോമിനോ ഇഫക്റ്റിന്" (Nuclear Domino Effect) കാരണമാകുമെന്നായിരുന്നു ഉത്തര കൊറിയയുടെ മുന്നറിയിപ്പ്.

കഴിഞ്ഞ മാസം ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ലീ ജേ മ്യുങ്ങും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഉച്ചകോടിയിൽ ഒപ്പുവെച്ച കരാറിൻ്റെ വിശദാംശങ്ങൾ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ഉത്തര കൊറിയയുടെ ആണവായുധ ശേഖരം പൂർണ്ണമായി ഇല്ലാതാക്കാനുള്ള പ്രതിജ്ഞയും ദക്ഷിണ കൊറിയയ്ക്ക് ആണവോർജ്ജ അന്തർവാഹിനികൾ നിർമ്മിക്കാൻ യുഎസ് നൽകിയ aനുമതിയും ഈ കരാറിൽ ഉൾപ്പെട്ടിരുന്നു.

ഉത്തര കൊറിയയുടെ സുരക്ഷയ്ക്ക് ഈ നീക്കം ഗുരുതരമായ വെല്ലുവിളിയുയർത്തുകയും പ്രാദേശിക സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ ആരോപിച്ചു. ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള ദക്ഷിണ കൊറിയയുടെ ദീർഘകാലമായുള്ള അഭിലാഷമാണ് ഈ നീക്കത്തിലൂടെ രഹസ്യമായി മുന്നോട്ട് വെക്കുന്നതെന്നും. ദക്ഷിണ കൊറിയ അന്തർവാഹിനികൾ നിർമ്മിച്ചാൽ അത് മേഖലയിൽ ഒരു ആയുധമത്സരത്തിന് തിരികൊളുത്തുമെന്നും കെസിഎൻഎ വിമർശിച്ചു. ചൈനയുടെ നാവിക സേനയെയും ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ഉത്തര കൊറിയയുടെ ശ്രമങ്ങളെയും പ്രതിരോധിക്കാൻ അന്തർവാഹിനികൾ നിർണ്ണായകമാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ലീ ജേ മ്യുങ്ങ് പറഞ്ഞിരുന്നു.

Summary

North Korea's state news agency, KCNA, warned on Tuesday that South Korea's plan to build nuclear-powered submarines, greenlit by the US, would trigger a "nuclear domino phenomenon" and spark an arms race in the region. The North criticized the US-South Korea agreement—which included a commitment to disarm Pyongyang—as evidence of their hostile intent.

Related Stories

No stories found.
Times Kerala
timeskerala.com