

സോൾ: ഉത്തര കൊറിയയുമായുള്ള (North Korea) ബന്ധം മെച്ചപ്പെടുത്താമെന്ന ദക്ഷിണ കൊറിയയുടെ പ്രതീക്ഷകൾ വെറും മിഥ്യയാണെന്ന് കിം ജോങ് ഉന്നിന്റെ സഹോദരിയും ഭരണകക്ഷി ഡയറക്ടറുമായ കിം യോ ജോങ്. ഉത്തര കൊറിയയുടെ ആകാശസീമയിൽ ദക്ഷിണ കൊറിയ ഡ്രോണുകൾ അയച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെയാണ് കിം യോ ജോങ്ങിന്റെ രൂക്ഷമായ പ്രതികരണം. സോളുമായുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യതകൾ നിലവിലുണ്ടെന്ന ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥരുടെ പ്രസ്താവനയെ അവർ തള്ളിക്കളഞ്ഞു.
ദക്ഷിണ കൊറിയൻ സർക്കാർ മാപ്പ് പറയണമെന്നും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും കിം യോ ജോങ് ആവശ്യപ്പെട്ടു. ബന്ധം നന്നാക്കാമെന്നത് സിയോളിന്റെ വെറും "പകൽക്കിനാവ്" മാത്രമാണെന്നും അത് ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്നും അവർ വ്യക്തമാക്കി. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യൂങ്ങിന്റെ ഭരണകൂടം സമാധാന ചർച്ചകൾക്കായി ശ്രമിക്കുന്നുണ്ടെങ്കിലും ഉത്തര കൊറിയൻ ഭാഗത്തുനിന്ന് പ്രകോപനപരമായ നിലപാടാണ് തുടരുന്നത്.
Kim Yo Jong, the powerful sister of North Korean leader Kim Jong Un, has dismissed South Korea's hopes for improved relations as an "unrealizable illusion." Following recent tensions over alleged drone incursions, she demanded a formal apology from Seoul and warned that any dreams of repairing ties are "wild dreams" that will never come true. Despite the Lee Jae Myung administration's efforts to resume dialogue, Pyongyang continues to maintain its hardline stance against its neighbor.