സ്റ്റോക്കോം : 2025 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവരാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായത്.നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള വിശദീകരണത്തിനാണ് നൊബേൽ.
സാങ്കേതിക കണ്ടുപിടുത്തങ്ങളെ അടിസ്ഥാനമാക്കി സുസ്ഥിര വളർച്ചക്ക് ആവശ്യമായ ഘടകങ്ങൾ തിരിച്ചറിയാൻ ചരിത്രപരമായ നിരീക്ഷണങ്ങൾ ഉപയോഗിച്ചതാണ് ജോയൽ മോകിറിനെ നേട്ടത്തിനർഹനാക്കിയത്.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സമാധാനത്തിനുള്ള നൊബേല്‍ വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് ലഭിച്ചത്. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്