
ബെയ്ജിങ്: അമേരിക്ക ചുമത്തുന്ന ഉയര്‍ന്ന തീരുവയ്‌ക്കെതിരെ ശക്തമായ നിലപാട് പുലര്‍ത്തുമെന്ന് ചൈന. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ 125 ശതമാനമായി യുഎസ് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന ശക്തമായി പ്രതികരിച്ചിരിക്കുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ ഉയര്‍ന്ന തീരുവ നയത്തിനെതിരെ ലോക വ്യാപാര സംഘടനയിൽ ചൈന പരാതി നല്‍കി.അമേരിക്കയുടെ സമ്മര്‍ദം, മുന്നറിയിപ്പുകള്‍, ഭീഷണി ഒന്നും ചൈനയോട് വേണ്ട.
വിഷയത്തില്‍ ചര്‍ച്ചയ്ക്ക് യുഎസ് ഒരുക്കമാണെങ്കില്‍ ചൈനയുടെ വാതിലുകള്‍ എല്ലായ്‌പോഴും തുറന്നുകിടക്കും.പക്ഷേ ചര്‍ച്ചകള്‍ പരസ്പര ബഹുമാനവും സമത്വവും മുന്‍നിര്‍ത്തിയുള്ളതാകണമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി.