
ടെഹ്റാൻ: യെമൻ പൗരൻ്റെ കൊലപാതകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഇറാൻ. ഇവർ ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ചർച്ച നടത്തി.( Nimisha Priya's release)
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് ഹൂതി നേതാവ് അബ്ദുൽ സലാമുമായി സംസാരിച്ചത്.
അദ്ദേഹം ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ചർച്ച നടത്തിയത് മസ്കറ്റിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ്.