സന : യെമൻ പൗരൻ്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട് സനായിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി.(Nimisha Priya's case)
തലാലിൻ്റെ കുടുംബം യെമൻ ഡെപ്യൂട്ടി അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തിയെന്നും വധശിക്ഷയുടെ തീയതിയും ഉടൻ തന്നെ തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ആണ് വിവരം. സമൂഹ മാധ്യമത്തിലെ കുറിപ്പിലൂടെ തലാലിൻ്റെ സഹോദരൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കത്തിൻ്റെ ചിത്രവും ഇയാൾ പങ്കുവച്ചു.
യുവതി കൊല നടത്തി മൃതദേഹം കഷ്ണങ്ങളാക്കി ടാങ്കിൽ ഒളിപ്പിച്ചെന്ന് കോടതി കണ്ടെത്തിയെന്ന് കത്തിൽ പറയുന്നു. യാതൊരു ഒത്തുതീർപ്പിനും ഇല്ലെന്ന് ഇയാൾ ആവർത്തിക്കുന്നു.