സന : യെമൻ പൗരൻ്റെ കൊലപാതകത്തിൽ വധശിക്ഷ കാത്ത് സനയിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ കാര്യത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ വീണ്ടും രംഗത്തെത്തി. (Nimisha Priya's case)
വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവച്ചതിന് ശിക്ഷ റദ്ദാക്കി എന്നല്ല അർഥമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതൊരു പുതിയ സംഭവം അല്ലെന്നും, ചില കേസുകളിൽ ഇങ്ങനെ നടക്കാറുണ്ടെന്നും, വധശിക്ഷ നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ തലാലിൻ്റെ കുടുംബാംഗങ്ങൾക്ക് ഭിന്ന അഭിപ്രായമാണ് ഉള്ളത്.