നൈജീരിയയിൽ വിദ്യാത്ഥികളെ തട്ടിക്കൊണ്ടുപോകൽ: 315 കുട്ടികളിൽ 50 പേർ രക്ഷപ്പെട്ടു; 265 വിദ്യാർത്ഥികൾക്കും 12 അദ്ധ്യാപകർക്കുമായി സൈനിക തിരച്ചിൽ തുടരുന്നു | Nigeria

Nigeria

അബുജ: നൈജീരിയയിലെ (Nigeria) നൈജർ സംസ്ഥാനത്ത് ഒരു കാത്തലിക് സ്‌കൂളിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ 315 കുട്ടികളിൽ 50 പേർ രക്ഷപ്പെട്ടു. അവരെ കുടുംബങ്ങളുമായി ഒന്നിപ്പിച്ചതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ അറിയിച്ചു. അവശേഷിക്കുന്ന 265 കുട്ടികളെയും 12 അദ്ധ്യാപകരെയും കണ്ടെത്താൻ സൈനിക നേതൃത്വത്തിലുള്ള വിപുലമായ തിരച്ചിൽ തുടരുകയാണ്.

നൈജർ സംസ്ഥാനത്തെ പാപിരിയിലുള്ള സെൻ്റ് മേരീസ് സ്കൂളിൽ നിന്നും വെള്ളിയാഴ്ച പുലർച്ചെ സായുധരികൾ സ്‌കൂളിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാൽ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമായി 50 വിദ്യാർത്ഥികൾ രക്ഷപ്പെട്ടിരുന്നു.

നൈജർ, കെബ്ബി സംസ്ഥാനങ്ങളിൽ നടന്ന കൂട്ട തട്ടിക്കൊണ്ടുപോകലിനെ തുടർന്ന് പല നൈജീരിയൻ സംസ്ഥാനങ്ങളിലും സ്‌കൂളുകൾ അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. 2014-ൽ ചീബോക്കിൽ 276 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ കുപ്രസിദ്ധമായ സംഭവത്തെ മറികടക്കുന്നതാണ് ഈ കൂട്ട തട്ടിക്കൊണ്ടുപോകൽ. സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനായി പ്രസിഡൻ്റ് ബോല ടിനുബു വിദേശയാത്രകൾ മാറ്റിവെച്ചു. കൂടാതെ, കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാനും വിഐപി സുരക്ഷാ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമണ സാധ്യതയുള്ള വിദൂര പ്രദേശങ്ങളിലേക്ക് പുനർവിന്യസിക്കാനും ഉത്തരവിട്ടു.

Summary

Fifty of the 315 children kidnapped by gunmen from St Mary's School, a Catholic institution in Nigeria's Niger State, on Friday have escaped and been reunited with their families. A major military-led search is underway for the remaining 265 children and 12 teachers in the area, which follows another smaller abduction in Kebbi state.

Related Stories

No stories found.
Times Kerala
timeskerala.com