

വിവാഹ മോചനം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ മുറിപ്പാടുകൾ ഉണ്ടാക്കുന്ന ഒരു ഏടാണ്. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തുന്നത് വിവാഹ മോചനത്തിന് എത്തിയ ദമ്പതികളാണ്. വിവാഹ ജീവിതം തുടങ്ങുമ്പോഴും പ്രണയത്തിലായിരിക്കുമ്പോഴുമൊക്കെ ഒരേ വേഷം ധരിച്ചു നടക്കുന്ന ദമ്പതികളെ നമ്മൾ കണ്ടിടുണ്ട് എന്നാൽ ഇവിടെ ബന്ധം പിരിഞ്ഞു രണ്ടു വഴിക്ക് പോകാൻ തീരുമാനിച്ച രണ്ടു പേരാണ് കോടതിൽ ഒരേ വേഷം ധരിച്ചെത്തിയത്. (Divorce case)
സംഭവം നടന്നത് അങ്ങ് നൈജീരിയിലാണ്. വിവാഹ മോചനത്തിനായി കേസ് നല്‍കിയതായിരുന്നു ദമ്പതികള്‍. വിവാഹ മോചന കേസ് കേള്‍ക്കാനായി കോടതി ഇരുവരെയും കോടതിയിലേക്ക് വിളിപ്പിച്ചു. ഈ സമയത്താണ് ഒരേ തരം ഡിസൈനുള്ള വസ്ത്രങ്ങള്‍ ധരിച്ച് ദമ്പികള്‍ കോടതിയിലെത്തിയത്. ഇരുവരുടെയും വസ്ത്രധാരണം കോടതിയെ തന്നെ പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിതമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേരും രണ്ട് വഴിക്ക് പിരിയുന്ന അവസരത്തിലും ഇരുവരും ഒരേ വസ്ത്രങ്ങള്‍ ധരിച്ച് വന്നത് ജഡ്ജിയിലും കൗതുകമുണര്‍ത്തി. വിവാഹ മോചനത്തോടുള്ള ഇരുവരുടെയും പ്രതിബദ്ധതയെ ജഡ്ജി ചോദ്യം ചെയ്തു. പിന്നാലെ കോടതി മുറിയില്‍ ഉണ്ടായിരുന്നവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് കോടതി കേസ് അസാധുവാണെന്നും ഇരുവരും തങ്ങളുടെ വിവാഹ മോചനത്തെ ഗൗരവമായി എടുക്കുമ്പോള്‍ വീണ്ടും അപേക്ഷയുമായി എത്താന്‍ ആവശ്യപ്പെട്ടു.
കോടതി വിധി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടോടെ വലിയ ചര്‍ച്ചയായി, കാഴ്ചക്കാര്‍ സംഭവത്തില്‍ വിരോധാഭാസവും തമാശയും കണ്ടെത്തി. ഇവരുടെ വസ്ത്രധാരണം കണ്ട് ഇവർ വിവാഹ മോചനത്തെ ഒരു തമാശയായിട്ടാണ് കണ്ടതെന്ന് ജഡ്ജി കരുതിയെന്ന് ചിലര്‍ കുറിച്ചു. അതേസമയം വസ്ത്രം തെരഞ്ഞെടുത്തത് ആരാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ ജഡ്ജി അപ്പോള്‍ തന്നെ വിവാഹ മോചനം തന്നേനെയെന്ന് മറ്റ് ചിലരും എഴുതി.