

ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും തടവിലാക്കിയ അമേരിക്ക, അവർക്കെതിരെ അതീവ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് (Nicolas Maduro Charges). ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ മഡൂറോയെ ഒരു 'അവിഹിത ഭരണകൂടത്തിന്റെ' തലവനായാണ് യുഎസ് വിശേഷിപ്പിക്കുന്നത്. മഡൂറോയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ മകൻ, ഭാര്യ, മറ്റ് മൂന്ന് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രധാനമായും നാല് കുറ്റങ്ങളാണ് മഡൂറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാർക്കോ-ടെററിസം (ലഹരി ഭീകരവാദം), കൊക്കെയ്ൻ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന, മാരകായുധങ്ങൾ കൈവശം വയ്ക്കൽ, ഇതിനായുള്ള ഗൂഢാലോചന. കഴിഞ്ഞ 25 വർഷമായി വെനസ്വേലൻ ഭരണകൂടം തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്ത് അമേരിക്കയിലേക്ക് ടൺ കണക്കിന് കൊക്കെയ്ൻ എത്തിക്കുന്നു എന്നാണ് ആരോപണം. ലഹരിക്കടത്തുകാർക്ക് നയതന്ത്ര പാസ്‌പോർട്ടുകൾ നൽകി സഹായിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന വകുപ്പുകളാണിവ. എന്നാൽ വെനസ്വേലയിലെ എണ്ണ സമ്പത്ത് ലക്ഷ്യമിട്ടാണ് ട്രംപ് ഭരണകൂടം ഈ നീക്കം നടത്തുന്നതെന്ന വിമർശനവും ശക്തമാണ്.
The United States has charged Venezuelan President Nicolas Maduro with several high-level crimes, including narco-terrorism, cocaine importation conspiracy, and illegal possession of destructive devices. The indictment alleges that Maduro led a corrupt regime that facilitated massive drug trafficking into the US for over 25 years. Alongside Maduro, his wife, son, and several high-ranking officials face potential life imprisonment if convicted in a US court.