

ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് ചൈന (Nicolas Maduro Arrest). ലോകത്തിന്റെ 'യജമാനനോ ജഡ്ജിയോ' ആകാൻ അമേരിക്കയ്ക്ക് അവകാശമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ പ്രസ്താവിച്ചു. അന്താരാഷ്ട്ര നിയമങ്ങളെയും യുഎൻ ചാർട്ടറിനെയും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള അമേരിക്കയുടെ ഈ നീക്കം ലോകരാജ്യങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലും ഈ വിഷയം വലിയ ചർച്ചയായി. ചൈനയെയും റഷ്യയെയും കൂടാതെ മറ്റ് വികസ്വര രാജ്യങ്ങളും അമേരിക്കയുടെ കടന്നുകയറ്റത്തെ അപലപിച്ചു. മഡൂറോയെയും ഭാര്യയെയും ഉടൻ വിട്ടയക്കണമെന്നും ചൈന ആവശ്യപ്പെട്ടു. വെനസ്വേലയുമായി അടുത്ത സാമ്പത്തിക ബന്ധമുള്ള ചൈന, ഈ നീക്കം ലാറ്റിനമേരിക്കയിലെ സമാധാനത്തെ തകർക്കുമെന്ന് ആശങ്കപ്പെടുന്നു. അതേസമയം, ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കിയ മഡൂറോ തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ചു. താൻ ഇപ്പോഴും വെനസ്വേലയുടെ നിയമപരമായ പ്രസിഡന്റാണെന്നും തന്നെ യുദ്ധത്തടവുകാരനായി കാണണമെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു
China has strongly condemned the U.S. for capturing Venezuelan President Nicolas Maduro, accusing Washington of acting as a "world judge." At the UN Security Council, Beijing joined other nations in questioning the legality of the U.S. military operation, calling it a violation of international law and national sovereignty. Meanwhile, in a New York court, Maduro pleaded not guilty to narco-terrorism charges, maintaining that he remains the legitimate leader of his country.