

ലോസ് ഏഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടനും ചലച്ചിത്ര സംവിധായകനുമായ റോബ് റീനറിൻ്റെ ( Rob Reiner) മകൻ നിക്ക് റീനർ മാതാപിതാക്കളെ കൊലപ്പെടുത്തിയെന്ന സംശയത്തിൽ അറസ്റ്റിലായി. ലോസ് ഏഞ്ചൽസിലെ വീട്ടിലെ മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
വിഖ്യാത സംവിധായകൻ റോബ് റീനർ (78), ഭാര്യ മിഷേൽ ( 70) എന്നിവരെ ലോസ് ഏഞ്ചൽസിലെ ബ്രെൻ്റ്‌വുഡ് പ്രദേശത്തെ വീട്ടിൽ ഞായറാഴ്ച ഉച്ചതിരിഞ്ഞ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് മകൻ നിക്ക് റീനറിനെ (32) ഞായറാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കേസെടുത്ത് കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് തലേദിവസം ശനിയാഴ്ച രാത്രി കോമഡിയൻ കോനൻ ഓ'ബ്രയൻ്റെ ഹോളിഡേ പാർട്ടിയിൽ വെച്ച് നിക്ക് റീനർ മാതാപിതാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാക്കേറ്റം ഒരുപക്ഷെ കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മയക്കുമരുന്ന് ആസക്തി, വീടില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളുമായി നിക്ക് റീനർ വർഷങ്ങളായി പോരാടുകയായിരുന്നു. 15-ാം വയസ്സിലാണ് മയക്കുമരുന്നിന്റെ ഉപയോഗത്തെ തുടർന്ന് നിക്കിനെ പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നത്. ഈ അനുഭവങ്ങൾ ആസ്പദമാക്കിയാണ് നിക്ക് റീനറും പിതാവും ചേർന്ന് "ബിങ് ചാർളി" എന്ന സിനിമ രചിക്കുന്നത്.
വൈൻ ഹാരി മെറ്റ് സാലി, ദി പ്രിൻസസ് ബ്രൈഡ്, ദിസ് ഈസ് സ്പൈനൽ ടാപ്പ്, സ്റ്റാൻഡ് ബൈ മി, മിസ്‌റി, എ ഫ്യൂ ഗുഡ് മെൻ തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾ റോബ് റീനർ സംവിധാനം ചെയ്തവയാണ്. 1970-കളിലെ പ്രശസ്ത ടിവി കോമഡി പരമ്പരയായ "ഓൾ ഇൻ ദി ഫാമിലി "-ലെ മൈക്ക് "മീറ്റ്‌ഹെഡ്" സ്റ്റിവിക് എന്ന കഥാപാത്രത്തിലൂടെയാണ് റോബ് റീനർ നടൻ എന്ന നിലയിൽ കൂടുതൽ അറിയപ്പെട്ടിരുന്നത്
Nick Reiner (32), the son of renowned Hollywood actor and filmmaker Rob Reiner (78), has been arrested on suspicion of murdering his parents, who were found dead in their Los Angeles home. Rob Reiner, director of classics like "When Harry Met Sally..." and his wife Michele (70), were discovered slain on Sunday.