

ആംസ്റ്റർഡാം: ചൈനീസ് ഉടമസ്ഥതയിലുള്ള സെമികണ്ടക്ടർ നിർമ്മാതാക്കളായ നെക്സ്പീരിയയുടെ (Nexperia) ഭാവിയെച്ചൊല്ലി നെതർലാൻഡ്‌സിൽ നടന്ന കടുത്ത പോരാട്ടം "യൂറോപ്പിനും പടിഞ്ഞാറൻ രാജ്യങ്ങൾക്കുമുള്ള ഒരു മുന്നറിയിപ്പ്" എന്ന് ഡച്ച് സാമ്പത്തിക മന്ത്രി വിൻസെന്റ് കരേമൻസ് മുന്നറിയിപ്പ് നൽകി. നെക്‌സ്പീരിയയെയും അതിന്റെ സുപ്രധാന ഓട്ടോമോട്ടീവ് സെമികണ്ടക്ടർ വിതരണത്തെയും ചൊല്ലി യൂറോപ്യൻ യൂണിയനും ബീജിംഗും തമ്മിൽ ആറ് ആഴ്ച നീണ്ടുനിന്ന തർക്കം, അവശ്യ സാങ്കേതികവിദ്യകൾക്കായി ചൈനയെ ആശ്രയിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ലോകത്തെ ഗൗരവമേറിയ പാഠം പഠിപ്പിച്ചു. എന്ന് അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് ആരോപിച്ച്, സെപ്റ്റംബർ 30 ന് നെതർലാൻഡ്‌സ് നെക്സ്പീരിയയുടെ മേൽനോട്ടം ഏറ്റെടുക്കുകയായിരുന്നു. നെതർലാൻഡ്‌സിന്റെ അപ്രതീക്ഷിത നീക്കത്തിന് മറുപടിയായി നെക്സ്പീരിയയുടെ സെമികണ്ടക്ടറുകൾക്ക് ചൈനയിൽ നിന്ന് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നത് നാല് ദിവസത്തേക്ക് തടഞ്ഞിരുന്നു. ചൈനയുടെ ഈ നീക്കം ഒട്ടനവധി രാജ്യങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടു.
നെക്സ്പീരിയയുടെ ചൈനീസ് ഓഹരി ഉടമയായ വിംഗ്‌ടെക് സ്ഥാപകൻ ഷാങ് സിയുഷെങ് കമ്പനിയുടെ ബൗദ്ധിക സ്വത്തവകാശം കൈമാറാൻ ശ്രമിക്കുന്നതായും ഉൽപ്പാദനം ഹാംബർഗിൽ നിന്ന് ചൈനയിലേക്ക് മാറ്റാൻ പദ്ധതിയിടുന്നതായും നിർണായക രഹസ്യാന്വേഷണം ലഭിച്ചതിനെ തുടർന്നാണ് നെതർലാൻഡ്‌സ് നെക്സ്പീരിയയുടെ മേൽനോട്ടം ഏറ്റെടുത്ത് എന്നാണ് നെതർലാൻഡ് അവകാശപ്പെടുന്നത്. ഉൽപ്പാദനം ചൈനയിലേക്ക് മാറ്റിയിരുന്നെങ്കിൽ യൂറോപ്പിന്റെ ആശ്രിതത്വം പൂർണ്ണമായ അടിമത്വമായി മാറുമായിരുന്നു എന്നും നെതർലാൻഡ് വാദിക്കുന്നു.
ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ദക്ഷിണ കൊറിയയിൽ വെച്ച് നടന്ന ഒരു കരാറിനെത്തുടർന്ന് ചൈന യൂറോപ്പിലേക്കുള്ള ചിപ്പ് വിതരണം പുനരാരംഭിച്ചതോടെ നിലവിലെ പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കപ്പെട്ടു. എന്നിരുന്നാലും, സമാനമായ ഒരു സാഹചര്യം വീണ്ടും നേരിടുകയാണെങ്കിൽ കടുത്ത തിരുമാനങ്ങളിലേക്ക് നെതർലാൻഡ് നീങ്ങുമെന്ന് കരേമൻസ് പറഞ്ഞു. അവശ്യ സാങ്കേതികവിദ്യകൾക്കും അസംസ്കൃത വസ്തുക്കൾക്കും ഒരു രാജ്യത്തെ ആശ്രയിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഈ സംഭവം ഒരു മുന്നറിയിപ്പാണ്.
The Netherlands' six-week standoff with the Chinese-owned chipmaker Nexperia, which threatened to disrupt the global automotive industry's vital semiconductor supply, serves as a "wake-up call" to Europe and the West regarding their over-reliance on China.