പലസ്തീൻ രാഷ്ട്ര പ്രസ്താവന: നെതന്യാഹുവിൻ്റെ വാക്കുകൾ ഭരണസഖ്യത്തിൽ വിള്ളലുണ്ടാക്കുന്നു, യുഎസ് നീക്കത്തെ തള്ളി നെതന്യാഹു | Benjamin Netanyahu

Benjamin Netanyahu
Published on

ജെറുസലേം: പലസ്തീൻ രാഷ്ട്രത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്ന യുഎസ് പിന്തുണയുള്ള പ്രസ്താവനയെ ഇസ്രായേൽ ഇപ്പോഴും എതിർക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീൻ സ്വാതന്ത്ര്യത്തിന്റെ സാധ്യതയെ പിന്തുണയ്ക്കുന്ന കരട് യുഎൻ പ്രമേയം യുഎസും നിരവധി മുസ്ലീം രാജ്യങ്ങളും അംഗീകരിച്ചതിനെത്തുടർന്ന് നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് നെതന്യാഹുവിന്റെ പ്രസ്താവന. പലസ്തീൻ രാഷ്ട്രം എന്ന ആശയത്തെ പരസ്യമായി അപലപിക്കാൻ നെതന്യാഹുവിന്റെ സഖ്യകക്ഷികളായ ഇറ്റാമർ ബെൻ-ഗുരിയോൺ, ബെസലെൽ സ്മോട്രിച്ച് എന്നിവർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു, നടപടിയെടുത്തില്ലെങ്കിൽ ഭരണ സഖ്യം വിടുമെന്ന് ബെൻ-ഗുരിയോൺ ഭീഷണിപ്പെടുത്തിയിരുന്നു.തന്റെ വലതുപക്ഷ, തീവ്ര ദേശീയ സഖ്യം നിലനിർത്താനുള്ള നെതന്യാഹുവിന്റെ ശ്രമത്തിന് ഈ നീക്കം ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പിന്തുണയ്ക്കുന്ന യുഎൻ കരട് പ്രമേയത്തിൽ പലസ്തീൻ സ്വയംഭരണത്തിനും രാഷ്ട്രത്വത്തിനും വഴിയൊരുക്കുന്ന ഒരു വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇതാണ് തീവ്ര വലതുപക്ഷ നേതാക്കളെ പ്രകോപിപ്പിച്ചത്.

തൻ്റെ നിലപാടിൽ മാറ്റമില്ലാതെ തുടരുമെന്ന് പ്രഖ്യാപിച്ച നെതന്യാഹു പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞു: "ഏത് പ്രദേശത്തായാലും പലസ്തീൻ രാഷ്ട്രത്തിന് എതിരായ ഞങ്ങളുടെ നിലപാട് മാറിയിട്ടില്ല. ഗാസയെ സൈനികമുക്തമാക്കുകയും ഹമാസിനെ നിരായുധമാക്കുകയും ചെയ്യും, അത് എളുപ്പവഴിയിലോ കഠിനമായ രീതിയിലോ ആകാം. എനിക്ക് ആരുടെയും സ്ഥിരീകരണങ്ങളോ, ട്വീറ്റുകളോ, പ്രഭാഷണങ്ങളോ ആവശ്യമില്ല." തീവ്ര വലതുപക്ഷ സഖ്യം വിട്ടുപോവുകയാണെങ്കിൽ 2026 ഒക്ടോബറിന് മുമ്പ് തന്നെ നെതന്യാഹുവിൻ്റെ സർക്കാർ താഴെ വീഴാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇത് നെതന്യാഹുവിനെ സംബന്ധിച്ചടുത്തോളം നിർണായക രാഷ്ട്രീയ വെല്ലുവിളിയാണ്. ട്രംപിൻ്റെ ഗാസ പദ്ധതി അംഗീകരിച്ച നെതന്യാഹു, പലസ്തീൻ രാഷ്ട്ര അംഗീകാരം സംബന്ധിച്ച് സെപ്റ്റംബറിൽ ഫ്രാൻസ് ഉൾപ്പെടെയുള്ള ചില പാശ്ചാത്യ രാജ്യങ്ങൾ നടത്തിയ നീക്കങ്ങളോട് പ്രതികരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടപടികളൊന്നും ഇതുവരെ എടുത്തിട്ടില്ല.

Summary

Israeli Prime Minister Benjamin Netanyahu faced a major backlash from his far-right coalition allies after a US-backed UN statement indicated support for a pathway to Palestinian statehood. Following threats from ministers Itamar Ben-Gvir and Bezalel Smotrich to leave the governing coalition, Netanyahu issued a firm statement asserting that Israel's opposition to a Palestinian state "in any territory has not changed."

Related Stories

No stories found.
Times Kerala
timeskerala.com