

തായ്പേയ്: ആഫ്രിക്കൻ രാജ്യങ്ങളിൽ വിൽക്കുന്ന മിക്ക ബേബി സിറീയലുകളിലും നെസ്‌ലെ ( Nestle) പഞ്ചസാര ചേർക്കുന്നുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇത് വഴി കമ്പനി "ലാഭത്തിനായി ആഫ്രിക്കയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം അപകടപ്പെടുത്തുന്നു" എന്ന് പ്രവർത്തകർ ആരോപിച്ചു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കുട്ടികളിലെ അമിതവണ്ണ നിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് ഈ കണ്ടെത്തൽ.
ഗ്ലോബൽ ജസ്റ്റിസ് ഓർഗനൈസേഷനായ സ്വിസ് ഗ്രൂപ്പ് പബ്ലിക് ഐ ആണ് അന്വേഷണം നടത്തിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ വിൽക്കുന്ന 94 സെരിലാക് (Cerelac) ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 90 ശതമാനത്തിലധികം ഉൽപ്പന്നങ്ങളിലും പഞ്ചസാര ചേർത്തതായി ലാബ് കണ്ടെത്തി. ഒരു സെർവിംഗിൽ ശരാശരി 6 ഗ്രാം (ഏകദേശം ഒന്നര ടീസ്പൂൺ) പഞ്ചസാരയാണ് ഇതിലുണ്ടായിരുന്നത്.
എന്നാൽ സമ്പന്ന രാജ്യങ്ങളിൽ തുല്യമായ ഉൽപ്പന്നങ്ങളിൽ പഞ്ചസാര ചേർക്കാതിരിക്കുകയും ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ വിൽക്കുന്നതിൽ പഞ്ചസാരയും തേനും ചേർക്കുകയും ചെയ്യുന്ന നെസ്‌ലെയുടെ നടപടി തീർത്തും ഇരട്ടത്താപ്പാണ്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഭക്ഷണത്തിൽ "ചേർത്ത പഞ്ചസാരകളോ മധുരപലഹാരങ്ങളോ" ഉണ്ടാകരുത് എന്ന് ലോകാരോഗ്യ സംഘടന (WHO) മാർഗ്ഗനിർദ്ദേശം നൽകുന്നു. കുട്ടികൾക്കുള്ള ഭക്ഷണത്തിൽ മധുരം കലർന്നതാണെങ്കിൽ കുട്ടികൾക്ക് മധുരമുള്ള ഭക്ഷണങ്ങളോട് ദീർഘകാല താൽപ്പര്യം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
പബ്ലിക് ഐയുടെ ആരോപണങ്ങൾ "തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും അവാസ്തവവുമാണ്" എന്ന് നെസ്‌ലെ പ്രതികരിച്ചിരുന്നു. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് കുഞ്ഞുങ്ങൾക്ക് രുചികരമായ സിറീയലുകൾ നൽകേണ്ടത് അത്യാവശ്യമാണെന്നും തങ്ങളുടെ ഉൽപ്പന്നങ്ങളിലെ പഞ്ചസാരയുടെ അളവ് അതത് രാജ്യങ്ങളിലെ ദേശീയ നിയന്ത്രണങ്ങൾക്കുള്ളിൽ തന്നെയാണെന്നും കമ്പനി വ്യക്തമാക്കി. ഉൽപ്പന്നങ്ങളിലെ പഞ്ചസാര അളവിൽ പാൽ, ധാന്യങ്ങൾ, പഴങ്ങൾ എന്നിവയിൽ നിന്നുള്ള സ്വാഭാവിക പഞ്ചസാരയും ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും കമ്പനി വാദിച്ചു. "ആഫ്രിക്കയിലെ ഏറ്റവും വലിയ വെല്ലുവിളി അമിതവണ്ണമല്ല, പോഷകാഹാരക്കുറവാണ്" എന്ന് നെസ്‌ലെ ന്യൂട്രീഷ്യൻ ഗ്ലോബൽ ഹെഡ്, പെഗ്ഗി ഡിബി പറഞ്ഞു.
An investigation by the Swiss group Public Eye accuses Nestlé of "risking the health of African babies for profit" by adding significant amounts of sugar to over 90% of Cerelac baby cereals sold across Africa, despite the World Health Organization (WHO) recommending no added sugars in foods for children under three. The finding, which noted an average of 6g of added sugar per serving, drew accusations of "double standards" compared to equivalent products in richer countries.