
കാഠ്മണ്ഡു: നേപ്പാളിലെ കനത്ത പ്രതിഷേധങ്ങളെ തുടർന്ന് അടച്ച കാഠ്മണ്ഡു വിമാനത്താവളം സിവിലിയൻ വിമാനങ്ങൾക്കായി വീണ്ടും തുറന്നു കൊടുത്തു(Tribhuvan International Airport). 24 മണിക്കൂറായി അടഞ്ഞു കിടന്ന ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളമാണ് നിലവിൽ തുറന്നു കൊടുത്തത്.
ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവള സുരക്ഷാ സമിതിയുടെ യോഗത്തിലാണ് വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനമുണ്ടായത്. യാത്രക്കാർ വിമാന വിശദാംശങ്ങൾക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും യാത്രനടത്താൻ ഔദ്യോഗിക രേഖകൾ കയ്യിൽ കരുതണമെന്നും നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.