നേപ്പാൾ പ്രധാനമന്ത്രി ദുബായിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ട്: പ്രധാന വിമാനത്താവളങ്ങൾ അടച്ചു; വിമാന സർവീസുകൾ റദ്ദാക്കി | Nepal Prime Minister Oli

കാഠ്മണ്ഡുവിന് പുറമേ പൊഖാറ, ബട്വാൾ, ഭൈരഹവ, ഭരത്പൂർ, ഇറ്റാഹാരി, ദമാക് എന്നിവിടങ്ങളിലും പ്രതിഷേധം പൊട്ടിപുറപ്പെട്ടതായാണ് വിവരം.
Nepal Prime Minister Oli
Published on

ന്യൂഡൽഹി: രജിസ്റ്റർ ചെയ്യാത്ത സോഷ്യൽ മീഡിയ സൈറ്റുകൾക്കെതിരായ സർക്കാർ നടപടിയിൽ പാർലമെന്റ് മന്ദിരത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിൽ സംഘർഷം(Nepal Prime Minister Oli). പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായതോടെ പോലീസ് കണ്ണീർ വാതകം, ജലപീരങ്കികൾ തുടങ്ങിയവ പ്രയോഗിച്ചതായാണ് വിവരം.

കാഠ്മണ്ഡുവിന് പുറമേ പൊഖാറ, ബട്വാൾ, ഭൈരഹവ, ഭരത്പൂർ, ഇറ്റാഹാരി, ദമാക് എന്നിവിടങ്ങളിലും പ്രതിഷേധം പൊട്ടിപുറപ്പെട്ടതായാണ് വിവരം. പ്രധാനമന്ത്രി കെ പി ഒലിയുടെ രാജി ആവശ്യപ്പെട്ടാണ് നേപ്പാളിൽ പ്രതിഷേധം നടക്കുന്നത്. പ്രധാനമന്ത്രിയുടെ വീടുകൾ പ്രകടനക്കാർ കത്തിച്ചു.

അതേസമയം പ്രധാനമന്ത്രി കെ പി ഒലി ദുബായിലേക്ക് പാലായനം ചെയ്തതായാണ് റിപ്പോർട്ട്. ഇതേ തുടർന്ന് പ്രധാന വിമാനത്താവളങ്ങൾ അടയ്ക്കുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com