നേപ്പാൾ ജെൻ സി പ്രതിഷേധം: ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് വിദേശകാര്യ മന്ത്രാലയം | Nepal Gen C protests

സംഘർഷങ്ങളിൽ നിരവധി യുവാക്കൾ കൊല്ലപ്പെട്ടതിൽ ദുഃഖം രേഖപെടുത്തുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
 Nepal Gen C protests
Published on

ന്യൂഡൽഹി: നേപ്പാളിൽ സംഘർഷങ്ങൾ ശക്തമായതോടെ നേപ്പാളിലെ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു(Nepal Gen C protests).

സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും നേപ്പാളിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കാണമെന്നും നേപ്പാൾ അധികൃതർ പുറപ്പെടുവിച്ച നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

മാത്രമല്ല; സംഘർഷങ്ങളിൽ നിരവധി യുവാക്കൾ കൊല്ലപ്പെട്ടതിൽ ദുഃഖം രേഖപെടുത്തുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com