
കാഠ്മണ്ഡു: നേപ്പാളിൽ അക്രമ സംഭവങ്ങൾ തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്(Nepal conflict).
സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ആക്രമണങ്ങളിൽ ഉണ്ടായ ജീവഹാനിയിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സംഭവങ്ങളിൽ പൂർണ്ണവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും സമാധാനം നിലനിർത്താൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. മാത്രമല്ല; അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പാലിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.