നേപ്പാൾ സംഘർഷം: കൊല്ലപ്പെട്ടവർ "രക്തസാക്ഷികൾ"; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി | Nepal conflict

കൊല്ലപ്പെട്ടവരിൽ 59 പ്രതിഷേധക്കാർ, 10 തടവുകാർ, 3 പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് ഉൾപ്പെടുന്നത്.
Nepal conflict
Published on

ന്യൂഡൽഹി: നേപ്പാളിൽ നടന്ന ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 1 മില്യൺ രൂപ (എൻ‌പി‌ആർ 10 ലക്ഷം) ധനസഹായം പ്രഖ്യാപിച്ച് ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി(Nepal conflict). തന്റെ ആദ്യ ഔദ്യോഗിക ദിനത്തിലെ ആദ്യ പ്രഖ്യാപനമാണ് സുശീല കർക്കി നടത്തിയത്.

നേപ്പാൾ സംഘർഷങ്ങളിൽ 72 പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. കൊല്ലപ്പെട്ടവരിൽ 59 പ്രതിഷേധക്കാർ, 10 തടവുകാർ, 3 പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് ഉൾപ്പെടുന്നത്.

മാത്രമല്ല; പ്രതിഷേധങ്ങളിൽ മരിച്ചവരെ പ്രധാനമന്ത്രി "രക്തസാക്ഷികൾ" ആയി പ്രഖ്യാപിച്ച് ദേശീയ ദുരന്തത്തിന്റെ ഭാഗമായി അംഗീകരിക്കുകയും ചെയ്തു. അതേസമയം ചീഫ് സെക്രട്ടറി ഏക്‌നാരായണൻ ആര്യലിന്റെ ശുപാർശകളെ തുടർന്നാണ് പ്രഖ്യാപനം നടന്നതെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com