നേപ്പാൾ സംഘർഷം: നേപ്പാൾ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ വീടിന് പ്രതിഷേധക്കാർ തീയിട്ടു; ഭാര്യയെ ജീവനോടെ ചുട്ടെരിച്ചു | Nepal conflict

രാജലക്ഷ്മിയെ പ്രതിഷേധക്കാർ ജീവനോടെ ചുട്ടു കൊന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Nepal conflict
Published on

കാഠ്മണ്ഡു: നേപ്പാളിൽ അഴിമതിക്കെതിരെ രാജ്യവ്യാപകമായി സംഘർഷം കനക്കുന്നു(Nepal conflict). നേപ്പാൾ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ വീടിന് പ്രതിഷേധക്കാർ തീയിട്ടു, അദ്ദേഹത്തിന്റെ ഭാര്യ രാജലക്ഷ്മിയെ പ്രതിഷേധക്കാർ ജീവനോടെ ചുട്ടു കൊന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം നേപ്പാളിലെ പ്രതിഷേധക്കാർ ലളിത്പൂരിലെ സുനകോത്തിയിലുള്ള ആശയവിനിമയ, വിവരസാങ്കേതിക മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്ങിന്റെ സ്വകാര്യ വസതിക്കും തീയിട്ടതായാണ് വിവരം. ഇതുവരെ സംഘർഷണങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും 1000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാർലമെന്റ് മന്ദിരം, സുപ്രീംകോടതി ഉൾപ്പടെയുള്ള തന്ത്രപ്രധാന മേഖലകളിലെല്ലാം പ്രതിഷേധക്കാർ തീ വച്ച് നശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com