
കാഠ്മണ്ഡു: സംഘർഷങ്ങളിൽ നേപ്പാളിലെ മുൻ പ്രധാനമന്ത്രി ഝാല നാഥ് ഖനാലിന്റെ ഭാര്യ രാജ് ലക്ഷ്മി ചിത്രാകർ കൊല്ലപ്പെട്ടുവെന്ന വാർത്ത വ്യാജമെന്ന് സ്ഥിരീകരണം(Nepal conflict:). പ്രതിഷേധക്കാർ മുൻ പ്രധാനമന്ത്രി ഝാല നാഥ് ഖനാലിന്റെ വീട് തീ വച്ച് നശിപ്പിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യയെ ചുട്ടു കൊന്നുവെന്ന് നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രാജ് ലക്ഷ്മി ചിത്രാകർ കൊല്ലപ്പെട്ടില്ലെന്നും അവർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നതായുമാണ് പുറത്തുവരുന്ന വിവരം. രാജ് ലക്ഷ്മിയെ കീർത്തിപൂർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.