
കാഠ്മണ്ഡു: നേപ്പാളിൽ സംഘർഷങ്ങൾ തുടരുന്നതിനിടയിൽ മുൻ നേപ്പാൾ ചീഫ് ജസ്റ്റിസ്, സൈനിക മേധാവിയെ കണ്ടതായി വിവരം(Nepal conflict). പ്രതിഷേധക്കാരുടെ പ്രതിനിധികൾ കാഠ്മണ്ഡുവിലെ സൈനിക ആസ്ഥാനത്ത് സൈനിക ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ നേപ്പാൾ ചീഫ് ജസ്റ്റിസ്, സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്.
വ്യാഴാഴ്ചയും നേപ്പാളിൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും കർഫ്യൂവും തുടരുകയാണ്. രാത്രിയിലും സംഘർഷങ്ങൾ തുടരുന്നതിനാൽ ജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ സൈന്യം ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഒരിടവേളയ്ക്ക് ശേഷം നേപ്പാളിൽ സംഘർഷങ്ങൾ വീണ്ടും ആരംഭിച്ചതായാണ് വിവരം.