
ന്യൂഡൽഹി: നേപ്പാളിലെ ജനറൽ-ഇസഡ് പ്രതിഷേധത്തെ തുടർന്ന് സൈന്യം കാഠ്മണ്ഡുവിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ പിൻവലിച്ചു(Nepal conflict). ശനിയാഴ്ച രാവിലെ 5:00 മണിയോടെയാണ് നിരോധനാജ്ഞയും കർഫ്യൂവും പിൻവലിച്ചത്.
ഇടക്കാല സർക്കാർ രൂപീകരിച്ചതിനെത്തുടർന്നാണ് നടപടി. എന്നാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി തെരുവുകളിൽ സൈന്യത്തിന്റെ സാന്നിധ്യം കുറച്ച് ദിവസത്തേക്ക് കൂടി തുടരുമെന്നാണ് വിവരം. അതേസമയം, 2026 മാർച്ച് 5 ന് മുമ്പ് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് ഇടക്കാല സർക്കാർ പ്രഖ്യാപിച്ചു. ആഭ്യന്തര രാഷ്ട്രീയ ചർച്ചകളെ തുടർന്നാണ് പ്രഖ്യാപനം.