
കഠ്മണ്ഡു: നേപ്പാൾ സംഘർഷങ്ങൾക്കിടയിൽ ജയിലിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച തടവുകാർക്ക് നേരെ സൈന്യം വെടിയുതിർത്തു(Nepal conflict). രാമേച്ചാപ്പ് ജില്ലാ ജയിലിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച തടവുകാർക്ക് നേരെയാണ് സൈന്യം നിറയൊഴിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ജില്ലാ ജയിലിള്ളിലെ പൂട്ടുകൾ തകർത്ത തടവുകാർ പ്രധാന ഗേറ്റ് ബലമായി തുറക്കാൻ ശ്രമിക്കവെയാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിൽ 13 ഓളം തടവുകാർക്ക് പരിക്കേറ്റു. രാമേച്ചാപ്പ് മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ ജയിലിൽ 300-ലധികം തടവുകാരാണുള്ളത്.