
കാഠ്മണ്ഡു : നേപ്പാളിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് 4-ാമത് കാഠ്മണ്ഡു കലിംഗ സാഹിത്യോത്സവം മാറ്റിവച്ചു(Nepal conflict). സെപ്റ്റംബർ 13, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിയാണ് മാറ്റിവച്ചത്.
200-ലധികം നേപ്പാളി എഴുത്തുകാരും 60-ലധികം ഇന്ത്യക്കാരും പങ്കെടുക്കാനിരുന്ന പരുപാടി കാഠ്മണ്ഡുവിലാണ് സംഘടിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയ സൈറ്റുകൾ നിരോധിച്ചതിനെത്തുടർന്ന് കാഠ്മണ്ഡുവിൽ ഉണ്ടായ അക്രമങ്ങൾ കണക്കിലെടുത്താണ് പരിപാടി മാറ്റിവച്ചത്.
അതേസമയം കലിംഗ സാഹിത്യോത്സവം ഇനി മുതൽ 2026 ഫെബ്രുവരി 14, 15 തീയതികളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.