ഒറ്റയ്ക്കുള്ള പർവ്വതാരോഹണത്തിനും പര്യവേഷണങ്ങൾക്കും വിലക്കേർപ്പെടുത്തി നേപ്പാൾ; നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ | solo mountaineering

പർവതാരോഹകർക്കുള്ള പുതുക്കിയ ഫീസ് ഘടന അവതരിപ്പിച്ചു കൊണ്ടാണ് നേപ്പാൾ ഇക്കാര്യം അറിയിച്ചത്.
solo mountaineering
Published on

നേപ്പാൾ: ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലേക്ക് ഒറ്റയ്ക്കുള്ള പര്യവേഷണങ്ങൾക്ക് വിലക്കേർപ്പെടുത്തി നേപ്പാൾ(solo mountaineering). പർവതാരോഹകർക്കുള്ള പുതുക്കിയ ഫീസ് ഘടന അവതരിപ്പിച്ചു കൊണ്ടാണ് നേപ്പാൾ ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് നേപ്പാളിലെ പർവതാരോഹണ നിയന്ത്രണത്തിലെ ആറാം ഭേദഗതി നിയമങ്ങളിൽ മാറ്റം വരുത്തിയതായും നേപ്പാൾ ഗസറ്റിലൂടെ അറിയിച്ചു.

8,000 മീറ്ററിൽ കൂടുതൽ ഉയരമുള്ള പർവതങ്ങളിൽ കയറുന്ന പർവതാരോഹകർ നിർബന്ധമായും യാത്രയിൽ, പർവത ഗൈഡിനെയോ പർവതാരോഹണ സംഘത്തിലെ രണ്ട് അംഗങ്ങളെയോ കൂടെ കൂട്ടണമെന്നാണ് പുതിയ നിയമം പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com