
1996 ജനുവരി 19, തണുത്തുറഞ്ഞ പ്രഭാതം. ചൈനയിലുടനീളം ശക്തമായ മഞ്ഞ് വീഴ്ചയുണ്ട്. നാൻജിംഗ് നഗരത്തിലെ ഹുവോക്കിയാവോയിലെ തെരുവിൽ പതിവ് പോലെ റോഡിലെ ചപ്പുചവറുകൾ തൂത്തുവാരി നീങ്ങുകയായിരുന്നു ഒരു ശുചികരണ തൊഴിലാളി. വഴിയോരത്തെ മഞ്ഞ് തൂത്ത് ഒതുക്കുന്നതിനിടയിൽ ശുചികരണ തൊഴിലാളിയുടെ കണ്ണുകൾ വഴിയോരത്ത് ഉപേക്ഷിച്ച നിലയിലുള്ള ഒരു ബാഗിൽ തടയുന്നു. ബാഗിനുള്ളിൽ എന്താണ് എന്ന് അറിയാൻ വേണ്ടി അയാൾ പതുകെ ബാഗിന്റെ അടുത്തേക്ക് നടന്നു നീങ്ങുന്നു. സാവധാനത്തിൽ ആ ബാഗിന്റെ സിബ് തുറക്കുന്നു. ബാഗു തുറന്നതും അതിനുള്ളിലെ കാഴ്ച കണ്ട അയാൾ ഒന്ന് ഞെട്ടി. വൃത്തിയിൽ വെട്ടിമുറിച്ച ഇറച്ചി കഷണങ്ങൾ. നല്ല ചുവന്ന നിറമുള്ള ഇറച്ചി കഷണങ്ങൾ, കണ്ടിട്ട് പന്നിയിറച്ചി പോലെയുണ്ട്. ഏതോ ഇറച്ചി കടയിൽ നിന്നും കളഞ്ഞ മാംസമാണെന്ന് കരുതി കൊണ്ട് അയാൾ ആ ഇറച്ചി കഷണങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകുന്നു. വീട്ടിലെത്തിയ ഉടൻ തന്നെ ഇറച്ചി വൃത്തിയാക്കാൻ തുടങ്ങി. ഇറച്ചി കഷണങ്ങൾ കഴുകി വൃത്തിയാക്കുന്നതിനിടെ ഒരു കാഴ്ച അയാളെ അകെ ഞെട്ടിച്ചു. ഇറച്ചിക്കിടയിൽ മൂന്ന് മനുഷ്യവിരലുകൾ! പേടിച്ച് വിറച്ച ആ തൊഴിലാളി വിവരം ഉടൻ തന്നെ പോലീസിനെ അറിയിക്കുന്നു. (Diao Aiqing Case)
ശുചികരണ തൊഴിലാളിയുടെ വീട്ടിലെത്തിയ പോലീസ് ബാഗും ഇറച്ചി കഷണങ്ങളും കസ്റ്റഡിയിലെടുക്കുന്നു. പോലീസ് നടത്തിയ പരിശോധനയിൽ ബാഗിലുണ്ടായിരുന്നത് മനുഷ്യമാംസം ആണ് എന്ന് തെളിയുന്നു. തൊഴിലാളി നൽകിയ വിവരമനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ രക്തംമരവിപ്പിക്കുന്ന കൊലപാതകമാണ് ചുരുളഴിഞ്ഞത്. ചൈനയെ തന്നെ നടുക്കിയ നാൻജിംഗ് സർവകലാശാലയിലെ അരുംകൊല (Nanjing University mutilation case).
ശുചികരണ തൊഴിലാളി പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നു. . നാൻജിംഗ് സർവകലാശാലാ കാമ്പസിലും പരിസരങ്ങളിലുമായി എട്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി പ്ലാസ്റ്റിക് ബാഗുകൾ കണ്ടുകിട്ടുന്നു. ആ ബാഗുകളിൽ വെട്ടിമുറിച്ച മനുഷ്യ മാംസം. മാംസത്തിന്റെ ചെറുതും വലുതുമായ കഷണങ്ങൾ കൃത്യതയോടെ വെട്ടിമുറിച്ച് നിലയിൽ. തലയുൾപ്പെടെ പല ശരീരഭാഗങ്ങളും പകുതി വെന്ത നിലയിരുന്നു. നഗരത്തിന്റെ പല കോണുകളിൽ അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആ ബാഗുകൾ വളരെപ്പേട്ടനാണ് ഒരു നഗരത്തിന്റെ തന്നെ ഉറക്കം കെടുത്തിയത്. കണ്ടെത്തിയ ശരീരഭാഗങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയുക പോലീസിനെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായിരുന്നു. ഫോറൻസിക് പരിശോധനയിൽ അത് ഒരു യുവതിയുടേതാണെന്ന് മാത്രമാണ് സ്ഥിരീകരിക്കാനായത്. അതോടെ ഇതേ കാലയളവിൽ നഗരത്തിൽ നിന്നും കാണാതെയായ സ്ത്രീകളുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നു.
ഇതിനിടയിൽ, ജനുവരി 10-ന് നാൻജിംഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് കാണാതായ വിദ്യാർത്ഥിനിയുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ദിയാവോ അയ്ക്വിംഗ് (Diao Aiqing) എന്ന 19 വയസ്സുകാരിയെ തിരിച്ചറിയാൻ ബന്ധുക്കളെ പോലീസ് നാൻജിംഗിലേക്ക് വിളിച്ചു വരുത്തി. കോളേജ് വിദ്യാർത്ഥിയായിരുന്നു ദിയാവോയെ കഴിഞ്ഞ ഏതാനം ദിവസങ്ങളായി കാണ്മാനില്ലായിരുന്നു. പോലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ദിയാവോയെ കണ്ടെത്താനാകാതെ അതെ സമയത്താണ് നാൻജിംഗിലേക്ക് ദിയാവോയുടെ കുടുമ്പത്തെ വിളിച്ചുവരുത്തുന്നത്. ദിയാവോവേയുടെ കുടുംബത്തിന് ആദ്യമൊന്നും ശവശരീരം തിരിച്ചറിയുവാൻ സാധിച്ചിരുന്നില്ല. എന്നാൽ വെട്ടിമാറ്റിയ തലയിലെ കവിളിൽ 'പയറുമണിയുടെ' വലുപ്പമുള്ള ഒരൊറ്റ അരിമ്പാറ കണ്ടാണ് അത് ദിയാവോ അയ്ക്വിംഗിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്.
കൊല്ലപ്പെട്ട ദിയാവോ അയ്ക്വിംഗ് ജിയാങ്‌സു പ്രവിശ്യയിലെ ഒരു ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു. ദിയാവോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദത്തിന് ചേരാനായി നാൻജിംഗ് സർവകലാശാലയിൽ എത്തിയിട്ട് വെറും മൂന്ന് മാസമേ ആയിരുന്നുള്ളൂ. അധികമാരോടും ഒന്നും സംസാരിക്കാത്ത പ്രകൃതമായിരുന്നു ദിയാവോയുടെത്ത്. 1996 ജനുവരി 10-ന് ദിയാവോ താമസിച്ചിരുന്ന ഹോസ്റ്റലിൽ ചെറിയൊരു തർക്കമുണ്ടായി. തർക്കത്തെ തുടർന്ന് ദിയാവോ ഹോസ്റ്റലിൽ നിന്നും ഇറങ്ങി പോയി. ഇവിടേക്ക് പോയെന്നോ ആരോടൊപ്പം പോയെന്നോ ആർക്കും അറിയില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും ദിയാവോ തിരിക്കെ വരാത്തത് കൊണ്ട് ഹോസ്റ്റൽ അധികൃതർ പോലീസിൽ പരാതിപ്പെടുന്നു. എന്നാൽ അന്വേഷങ്ങൾക്ക് ഒടുവിൽ കണ്ടുകിട്ടുന്നത് ദിയാവോയുടെ വെട്ടിനുറുക്കിയ ശവശരീരങ്ങളായിരുന്നു.
ദിയാവോയുടെ കൊലയാളിയെ കണ്ടെത്താൻ പോലീസ് അന്വേഷങ്ങൾ നടത്തിയെങ്കിലും യാതൊന്നും കണ്ടെത്തുവാൻ സാധിച്ചില്ല. പോലീസ് അന്വേഷണം തുടർന്നതോടെ കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ദിയാവോയുടെ ശരീരം 2,000-ൽ അധികം ചെറിയ കഷണങ്ങളായാണ് വെട്ടിനുറുക്കിയത്. ശരിരത്തിലെ ഓരോ ഭാഗവും കൃത്യമായ ചതുരാകൃതിയിലാണ് വെട്ടിമുറിച്ചത്. കൊലയാളി തെളിവുകൾ നശിപ്പിക്കാൻ വേണ്ടി യുവതിയുടെ തലയും ആന്തരികാവയവങ്ങളും പല ദിവസങ്ങളോളം തിളപ്പിക്കുകയും ചെയ്തിരുന്നു. ഹൃദയം, കരൾ എന്നിവ കണ്ടെത്തുവാൻ പോലീസിന് സാധിച്ചില്ല. മുറിവുകളുടെ കൃത്യത കണ്ട പോലീസ് ഉദ്യോഗസ്ഥർക്ക് ഒരു കാര്യം ഉറപ്പായിരുന്നു, കൊലയാളിക്ക് മനുഷ്യ ശരീരഘടനയെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. ഒരു സർജനോ അല്ലെങ്കിൽ കശാപ്പുകാരനോ ആയിരിക്കാം പ്രതി എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേരുന്നു.
നാൻജിംഗ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രദേശത്തെ ആശുപത്രികളിലെ ജീവനക്കാരെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മാസങ്ങളോളം അന്വേഷണം നീണ്ടു നിന്നും. ഒടുവിൽ കേസ് തെളിയിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ തന്നെ പിന്നീട് പിരിച്ചുവിട്ടു. കാലം ഇത്ര കഴിഞ്ഞിട്ടും ദിയാവോയുടെ കൊലയാളിയെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. കൊലപാതകത്തിന്റെ പിന്നിലെ ലക്ഷ്യമോ, മരണ കാരണമോ ഇന്നും അജ്ഞാതമാണ്.
Summary: In 1996, a sanitation worker near Nanjing University discovered a bag of meat he initially thought was pork, but it turned out to be human flesh. The remains were later identified as belonging to 19-year-old student Diao Aiqing, who had gone missing days earlier. Her body had been meticulously dismembered into over 2,000 pieces, making it one of China’s most horrifying and still unsolved murders.