യാത്രാ രേഖകളില്ലാതെ നിഗൂഢ വിമാനം: 150ലേറെ പലസ്തീൻ സ്വദേശികൾ ദക്ഷിണാഫ്രിക്കയിൽ; അന്വേഷണം | Palestinians

ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഉദ്യോഗസ്ഥർ യാത്രക്കാരെ 12 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്
യാത്രാ രേഖകളില്ലാതെ നിഗൂഢ വിമാനം: 150ലേറെ പലസ്തീൻ സ്വദേശികൾ ദക്ഷിണാഫ്രിക്കയിൽ; അന്വേഷണം | Palestinians
Published on

ജൊഹനാസ്ബർഗ്: യാത്രാരേഖകളില്ലാത്ത 150-ൽ അധികം പലസ്തീൻ സ്വദേശികൾ ചാ‍ർട്ടേഡ് വിമാനത്തിൽ ദക്ഷിണാഫ്രിക്കയിൽ എത്തിയ സംഭവം ദുരൂഹത വർദ്ധിപ്പിച്ചു. നിഗൂഢമായ ഈ വിമാനത്തിൻ്റെ വിവരങ്ങൾ കണ്ടെത്താൻ ദക്ഷിണാഫ്രിക്കൻ അധികൃതർ അന്വേഷണം ആരംഭിച്ചു.(Mysterious plane without travel documents, More than 150 Palestinians in South Africa)

കഴിഞ്ഞ വ്യാഴാഴ്ചയാണ് എയർ ഫ്രാൻസിൻ്റെ വിമാനം ജൊഹനാസ്ബർഗിലെ ഓ.ആർ. താംപോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഗാസയിൽ നിന്നുള്ള പലസ്തീൻ സ്വദേശികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഉദ്യോഗസ്ഥർ യാത്രക്കാരെ 12 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. എത്ര കാലത്തേക്കാണ് രാജ്യത്ത് എത്തിയതെന്നോ എവിടെയാണ് താമസിക്കാൻ പോകുന്നതെന്നോ ഉള്ള കാര്യങ്ങൾ വിശദീകരിക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.

പലസ്തീൻ സ്വദേശികൾ എത്തുമ്പോൾ സാധാരണ ഗതിയിൽ ഇസ്രായേൽ അധികൃതർ നൽകേണ്ട എക്സിറ്റ് സ്റ്റാമ്പുകളും ഇവരിൽ ആരുടെയും പക്കലില്ലെന്നതാണ് ദക്ഷിണാഫ്രിക്കൻ അധികൃതർക്ക് സംശയം വർദ്ധിക്കാൻ കാരണമായിട്ടുള്ളത്. യാത്രാരേഖകളില്ലാതെ ഇത്രയധികം ആളുകൾ രാജ്യത്ത് എത്തിയത് സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണമാണ് ദക്ഷിണാഫ്രിക്ക ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com